ഹൃദയാകൃതിയിലുള്ള കേക്കാണ് പപ്പയ്ക്ക് വേണ്ടി സമ്മാനമായി മിഷ തയ്യാറാക്കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിറ മകളുടെ ഈ സ്‌നേഹ സമ്മാനത്തെ പറ്റി ആരാധകരോട് പങ്കുവച്ചത്. 

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്‍റെ മകള്‍ മിഷയുണ്ടാക്കിയ കേക്കിന്‍റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷാഹിദിന്‍റെ ഭാര്യ മിറാ രാജ്പുത്താണ് മകള്‍ മിഷ തയ്യാറാക്കിയ കേക്കിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

ഹൃദയാകൃതിയിലുള്ള കേക്കാണ് പപ്പയ്ക്ക് വേണ്ടി സമ്മാനമായി മിഷ തയ്യാറാക്കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിറ മകളുടെ ഈ സ്‌നേഹ സമ്മാനത്തെ പറ്റി ആരാധകരോട് പങ്കുവച്ചത്. 

'മിസ്സി ദി ബേക്കര്‍' എന്ന ക്യാപ്ഷനോടെയാണ് മിറ ചിത്രം പോസ്റ്റ് ചെയ്തത്. 'പപ്പയുടെ എല്ലാ ദിനങ്ങങ്ങളും പ്രണയദിനങ്ങളാവട്ടേ' എന്ന ഷാഹിദിനുള്ള മിഷയുടെ ആശംസയും മിറ കുറിച്ചു. 

Also Read: ഈ കേക്ക് മുറിക്കുകയല്ല, തല്ലിപ്പൊട്ടിക്കുകയാണ് വേണ്ടത്; വൈറലായി വീഡിയോ...