Asianet News MalayalamAsianet News Malayalam

ഈ ചായപ്പൊടിയാണ് ഇപ്പോഴത്തെ താരം, സംഭവം ഇതാണ്

തമിഴ്‌നാട്ടിലെ കൂനൂരിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച ഈ ചായപ്പൊടിയാണ് ഇന്റര്‍നാഷണല്‍ ടീ ഓഷനില്‍ തിളങ്ങിയിരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും വില നേടിയ ചായ എന്ന റെക്കോര്‍ഡും ഈ ടീയ്ക്കുണ്ട്. 

Silver Needle White Tea Auctioned For Rs 16,400 Per Kg
Author
Tamil Nadu, First Published Jun 30, 2021, 10:37 PM IST

ചായ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പലതരത്തിലുള്ള ചായകളാണ് ഇന്നുള്ളത്. 16,400 രൂപയ്ക്ക് ലേലത്തില്‍ പോയ ചായപ്പൊടിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പലരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്. 'സില്‍വര്‍ നീഡില്‍ വൈറ്റ് ടീ' എന്നാണ് ഈ ചായപ്പൊടിയുടെ പേര്. 

തമിഴ്‌നാട്ടിലെ കൂനൂരിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച ഈ ചായപ്പൊടിയാണ് ഇന്റര്‍നാഷണല്‍ ടീ ഓഷനില്‍ തിളങ്ങിയിരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും വില നേടിയ ചായ എന്ന റെക്കോര്‍ഡും ഈ ടീയ്ക്കുണ്ട്. 

സൂര്യൻ ഉദിക്കുന്നതിന് മുമ്പ് മഞ്ഞ് പറ്റിയിരിക്കുന്ന ഇലകളാണ് ഈ ചായക്കായി ശേഖരിക്കുന്നത്. പത്തേക്കര്‍ സ്ഥലത്ത് നിന്ന് അഞ്ച് കിലോ ഇലകള്‍ മാത്രമാണ് ഇത്തരത്തിലുള്ളവ ലഭിക്കുക. നിശ്ചിതതാപനിലയില്‍ പലഘട്ടങ്ങള്‍ കടന്നാണ് ഈ ചായയുടെ നിര്‍മാണവും. ഇതില്‍ ഒരു കിലോ മാത്രമാണ് സില്‍വര്‍ നീഡില്‍ ചായപ്പൊടി ആയി ലഭിക്കുന്നത്. ലേലത്തിന് നാല് കിലോ സില്‍വര്‍ നീഡില്‍ ടീയാണ് വച്ചത്.

വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

ഈ ചായപ്പൊടി ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. പ്രമേഹം, ശരീരഭാരം കുറയ്ക്കൽ എന്നിവയ്ക്കുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios