Asianet News MalayalamAsianet News Malayalam

Evening Snack : മഴക്കാല വൈകുന്നേരത്തിന് അനുയോജ്യമായ ഒരു ഈസി സ്നാക്ക് തയ്യാറാക്കാം

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും വ്യത്യസ്തമായതുമായ രുചികളാണെങ്കില്‍ എല്ലാവര്‍ക്കും ഹരം തന്നെയായിരിക്കും. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരമായതുമായൊരു സ്നാക്ക് ആണിനി പരിചയപ്പെടുത്തുന്നത്.

simple recipe of an evening snack made with bread
Author
Trivandrum, First Published Jun 30, 2022, 7:05 PM IST

മഴക്കാലവൈകുന്നേരങ്ങളില്‍ എപ്പോഴും സ്നാക്സിന് വലിയ ഡിമാൻഡുണ്ടായിരിക്കും. തണുത്ത അന്തരീക്ഷത്തില്‍ ചൂടുള്ള മൊരിഞ്ഞ പലഹാരങ്ങളും ഒപ്പം ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കുന്നത് സവിശേഷമായ സന്തോഷം തന്നെയാണ്. എന്നാല്‍ മിക്കപ്പോഴും ഒരേ സ്നാക്സ് ( Evening Snacks ) തന്നെ തയ്യാറാക്കിയാല്‍ അത് മടുപ്പിന് ഇടയാക്കുകയും ചെയ്യും. 

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ( Easy Recipe ) വ്യത്യസ്തമായതുമായ രുചികളാണെങ്കില്‍ എല്ലാവര്‍ക്കും ഹരം തന്നെയായിരിക്കും. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ( Easy Recipe ) രുചികരമായതുമായൊരു സ്നാക്ക് ( Evening Snacks ) ആണിനി പരിചയപ്പെടുത്തുന്നത്. വളരെ 'ക്രിസ്പി'യായി ചൂടോടെ കഴിക്കാവുന്ന ബ്രഡ് വട തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ബ്രഡാണ് ഇതിലെ പ്രധാന ചേരുവ. ബ്രഡ് കൂടാതെ മറ്റെന്തെല്ലാം ചേരുവയാണ് ഇതിന് വേണ്ടതെന്നും എങ്ങനെയാണിത് തയ്യാറാക്കുന്നതെന്നും നോക്കാം. 

സവാള, ഇഞ്ചി, പച്ചമുളക്, മല്ലിയില, കറിവേപ്പില, കുരുമുളക് പൊടി, ജീരകം, കായം, അരിപ്പൊടി, അല്‍പം റവ (മൊരിയുന്നതിന് വേണ്ടി), തൈര്, ഉപ്പ് എന്നിവയാണ് ബ്രഡ് കൂടാതെ എടുക്കേണ്ടത്. ഇവയെല്ലാം ഇഷ്ടാനുസരണം ചേര്‍ക്കാവുന്നതാണ്. തൈരും റവയും അല്‍പം മാത്രം ചേര്‍ത്താല്‍ മതി. 

ഇനി വട തയ്യാറാക്കുന്നതിനായി ആദ്യം ബ്രഡ് പൊടിച്ചെടുക്കാം. ഇനി ഇഞ്ചി, ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില എന്നിവയെല്ലാം കുനുകുനെ അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കാം. മറ്റ് ചേരുവകളും ചേര്‍ത്ത് കുഴച്ച് യോജിപ്പിച്ചെടുക്കാം. ഇനിയിത് ഉരുളകളാക്കി ഉരുട്ടിയെടുത്ത് ശേഷം കൈവെള്ളയില്‍ വച്ച് ചെറുതായി പരത്തി വടയുടെ പരുവമാക്കാം. ഇത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ തന്നെ തക്കാളി ചട്ണിയോടൊപ്പമോ ഗ്രീന്‍ ചട്ണിയോടൊപ്പമോ കഴിക്കാവുന്നതാണ്. 

Also Read:- ഡിന്നറിന് തയ്യാറാക്കാം'നോര്‍ത്തി' സ്റ്റൈല്‍ എഗ് മസാല

Follow Us:
Download App:
  • android
  • ios