Asianet News MalayalamAsianet News Malayalam

പുഴുങ്ങിയ മുട്ട തോട് കളയാം ഈസിയായി; ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ...

വെറും ഒൻപത് സെക്കന്റ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. കണ്ട് കഴിയുമ്പോൾ ഇത്രയുമേ ഉള്ളോ എന്ന് ചോദിക്കാൻ തോന്നുമെങ്കിലും ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന് നമ്മുടെയും ഉള്ളിലൊരു ചിന്തയുണ്ടാകും. 

simple technique for peeling boiled egg
Author
Delhi, First Published Jan 8, 2020, 3:20 PM IST

പുഴുങ്ങിയ മുട്ട തോട് കളയുന്നതെങ്ങനെയാണ്?. ടേബിളിലോ മറ്റോ ഉള്ള പരന്ന പ്രതലത്തിൽ അമർത്തി ഉരുട്ടിയാണ് സാധാരണ തോട് കളയുന്നത്. മിക്കവാറും ആളുകൾ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ, പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്ന ഒരു കിടിലൻ കുഞ്ഞ് വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

വെറും ഒൻപത് സെക്കന്റ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. കണ്ട് കഴിയുമ്പോൾ ഇത്രയുമേ ഉള്ളോ എന്ന് ചോദിക്കാൻ തോന്നുമെങ്കിലും ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന് നമ്മുടെയും ഉള്ളിലൊരു ചിന്തയുണ്ടാകും. 

മൂന്ന് മില്യണിലധികം ആളുകളാണ്, രണ്ട് ദിവസങ്ങൾ കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത്. കൂടാതെ ധാരാളം ആളുകൾ ഇപ്പോഴും വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. വിദ്യ ഇത്രയേ ഉളളൂ, പുഴുങ്ങിയ മുട്ട എടുക്കുക, ഒരു ​ഗ്ലാസിൽ വെള്ളം നിറച്ച് മുട്ട അതിലിട്ട് നന്നായി കുലുക്കുക. ശേഷം പുറത്തെടുത്താൽ മുട്ടയിൽ നിന്നും തോട് വിട്ടിരിക്കുന്നതായി കാണാം. ഇത്രയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്തായാലും നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios