Asianet News MalayalamAsianet News Malayalam

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് വളരെയധികം പങ്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
 

six foods to Control Diabetes naturally
Author
Trivandrum, First Published Nov 14, 2019, 11:43 AM IST

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് അവരുടെ ഡയറ്റിന്റെ സ്ഥാനം. മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് നോക്കാം....

പാവയ്ക്ക...

പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നു തന്നെയാണ് മിക്ക പഠനങ്ങളും പറയുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിൻ, കരാൻറ്റിന്‍, പോളിപെപ്പ്റ്റൈഡ് പി എന്നിവ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്കെലറ്റൽ  മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. തന്മൂലം രക്തത്തിലെ  ഗ്ലൂക്കോസ് അളവ് ഉയരാതെ നിൽക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങൾക്കു കഴിയും. ജേണൽ ഓഫ് ക്ലിനിക്കൽ എപ്പിഡമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

six foods to Control Diabetes naturally

 കോവയ്ക്ക...

ഇന്റർനാഷണൽ ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക ഒരു പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്. 

six foods to Control Diabetes naturally

 ഓട്സ്...

 ഓട്സിലെ ബീറ്റാ ഗ്ലൂക്കോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. റോൾഡ് ഓട്സ് (നാരുകൾ കൂടുതലടങ്ങിയിരിക്കുന്നത്) തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. 

six foods to Control Diabetes naturally

പയറുവർഗങ്ങൾ...

പയറുവർഗങ്ങൾ മിക്ക രോഗങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണപ്രതിവിധിയാണ്. പയറുവർഗങ്ങളിലെ പോഷകഘടകങ്ങൾ പ്രമേഹരോഗികൾക്ക് ഉത്തമമാണ്. പയറുവർഗങ്ങളിൽ പ്പെട്ട മുതിര, ചെറുപയർ, രാജ്മ, സോയാബീൻ തുടങ്ങിയവ യിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇതു പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒപ്പം വിശപ്പു കുറയ്ക്കാനും. 

six foods to Control Diabetes naturally

വെണ്ടയ്ക്ക...

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

six foods to Control Diabetes naturally

ബദാം...

പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഹഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

six foods to Control Diabetes naturally


 

Follow Us:
Download App:
  • android
  • ios