Asianet News MalayalamAsianet News Malayalam

ഇനി ചോറ് വയ്ക്കുമ്പോള്‍ ഈ 'ടിപ്സ്' കൂടിയൊന്ന് പരീക്ഷിച്ചുനോക്കൂ...

എപ്പോഴും വൈറ്റ് റൈസ് ഒരുപോലെ തയ്യാറാക്കുമ്പോള്‍ ചിലപ്പോള്‍ വിരസത തോന്നാം. അതുപോലെ തന്നെ എളുപ്പത്തില്‍ ടിഫിനും മറ്റും ആക്കുമ്പോള്‍ ചോറ് വേറെ, കറികള്‍ വേറെ എന്നും ചെയ്യാതെ ഒറ്റയടിക്ക് ചോറ് തന്നെ സ്വാദിഷ്ടമായി ചെയ്യാൻ സാധിച്ചാലോ!

six ways to make your white rice more tasty and healthy hyp
Author
First Published Oct 28, 2023, 9:55 PM IST


ഇന്ത്യൻ അടുക്കളകളില്‍ മിക്ക ദിവസങ്ങളിലും പാകം ചെയ്യുന്നൊരു വിഭവമാണ് ചോറ്. ദിവസത്തില്‍ ഒരു തവണയെങ്കിലും ചോറ് കഴിക്കാൻ ആഗ്രഹിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും എന്നുതന്നെ പറയാം. ഡയറ്റിന്‍റെയും ആരോഗ്യപ്രശ്നങ്ങളുടെയും പേരില്‍ മാത്രമാണ് ചോറിനെ ആളുകള്‍ മാറ്റിവയ്ക്കുന്നതും നിയന്ത്രിക്കുന്നതും കാണാനാകൂ.

ചോറ് തന്നെ പല അരികള്‍ കൊണ്ടും നമ്മള്‍ തയ്യാറാക്കാറുണ്ട്. ഇതില്‍ കര്‍ശനമായി തുടരുന്നവരും ഏറെയാണ്. അതായത് അരി മാറി പാകം ചെയ്താല്‍ ചോറ് കഴിക്കാൻ പോലുമാകാത്തവര്‍. എന്തായാലും എളുപ്പത്തില്‍ വേവിച്ച് കഴിക്കാവുന്ന വൈറ്റ് റൈസില്‍ ചെയ്യാവുന്ന ചില പരീക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.

അതിനാല്‍ തന്നെ വൈറ്റ് റൈസ് കൂടി ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രം ഉപകരിക്കുന്ന ടിപ്സ് എന്നും പറയാം. 

എപ്പോഴും വൈറ്റ് റൈസ് ഒരുപോലെ തയ്യാറാക്കുമ്പോള്‍ ചിലപ്പോള്‍ വിരസത തോന്നാം. അതുപോലെ തന്നെ എളുപ്പത്തില്‍ ടിഫിനും മറ്റും ആക്കുമ്പോള്‍ ചോറ് വേറെ, കറികള്‍ വേറെ എന്നും ചെയ്യാതെ ഒറ്റയടിക്ക് ചോറ് തന്നെ സ്വാദിഷ്ടമായി ചെയ്യാൻ സാധിച്ചാലോ! ഇതിനെല്ലാം ഒന്നാന്തരമാണ് ഈ ടിപ്സ്. എങ്ങനെ വൈറ്റ് റൈസിനെ രുചികരവും വ്യത്യസ്തമായ ഫ്ളേവറിലുമാക്കാമെന്നാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വെജിറ്റബിള്‍ സ്റ്റോക്ക് അഥവാ പച്ചക്കറികള്‍ വേവിച്ചതിന്‍റെ നീരുപയോഗിച്ച് വൈറ്റ് റൈസ് വേവിക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്, ഒപ്പം തന്നെ രുചിയും ൂട്ടും. 

രണ്ട്...

വൈറ്റ് റൈസ് ബാക്കിയുള്ളതൊക്കെയാണെങ്കില്‍ ഇത് ആവി കയറ്റി എടുക്കുന്ന കൂട്ടത്തില്‍ അല്‍പം ചിക്കൻ (ഫ്രൈ ചെയ്തതോ റോസ്റ്റ് ചെയ്തതോ) കൂടി ചേര്‍ത്താല്‍ അത് നല്ല ഫ്ളേവറില്‍ കഴിക്കാം. വേറെ കറികളൊന്നും വേണ്ട. സലാഡോ മറ്റോ മാത്രം മതിയാകും. 

മൂന്ന്...

ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും വൈറ്റ്റൈസില്‍ പെട്ടെന്ന് ഫ്ലേവര്‍ മാറ്റം വരുത്തും. അല്‍പം ഉപ്പും ചെറുനാരങ്ങാനീരും ആവശ്യമെങ്കില്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. ഇതിലേക്ക് തന്നെ അല്‍പം സ്പൈസസ് വേണമെങ്കില്‍ അതും ചേര്‍ക്കാം. ലെമൺ റൈസും വൈറ്റ് റൈസ് കൊണ്ട് എളുപ്പത്തില്‍ ചെയ്തെടുക്കാവുന്നതാണ്.

നാല്...

വൈറ്റ് റൈസ് തേങ്ങാപ്പാലില്‍ വേവിച്ചാല്‍ അതിന് പ്രത്യേക സ്വാദാണ്. ഇതും പ്ലെയിൻ റൈസ് കഴിച്ച് വിരസത തോന്നുമ്പോള്‍ പരീക്ഷിക്കാവുന്നതാണ്. 

അഞ്ച്...

വൈറ്റ് റൈസ് വേവിച്ച ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചുവന്ന മുളകും പച്ചമുളകും ചേര്‍ത്ത് താളിച്ചെടുത്ത് ചോറ് ഇതില്‍ ചേര്‍ത്തിളക്കിയെടുത്താലും നല്ല സ്വാദാണ്. വെളിച്ചെണ്ണയ്ക്ക് പകരം നെയ്യും ഉപയോഗിക്കാവുന്നതാണ്.

ആറ്...

വൈറ്റ് റൈസ് വേവിക്കുന്നതിനൊപ്പം തന്നെ എന്തെങ്കിലും പച്ചക്കറികള്‍ മുറിച്ചിട്ട് അതും ഒരുമിച്ച് വേവിക്കാം. ശേഷം കടുകും കറിവേപ്പിലയും ഉണക്കമുളകും അല്‍പം ഉള്ളിയും വെളിച്ചെണ്ണയില്‍ താളിച്ചെടുത്ത് ചേര്‍ത്താല്‍ ചോറിന് പിന്നെ വേറെ കറികളൊന്നും വേണ്ട.

Also Read:- ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് നമുക്ക് എങ്ങനെയെല്ലാം തടയാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios