Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് സംഭവിക്കുന്നത്...

ഒരു ദിവസത്തെ ആകെ പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടും. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജമില്ലാതാകുന്നതോടെ എല്ലാ കാര്യങ്ങളിലും ഉന്മേഷത്തോടെ സജീവമായി പങ്കാളിയാകാന്‍ കുട്ടിക്ക് കഴിയാതെ പോവുകയും ചെയ്യും. ഇത്തരം നിരീക്ഷണങ്ങള്‍ പല പഠനങ്ങളും ശാസ്ത്രീയമായിത്തന്നെ കണ്ടെത്തിയിട്ടുണ്ട്

skipping breakfast may affect studies of children
Author
England, First Published Nov 23, 2019, 9:12 PM IST

സ്‌കൂളിലോ കോളേജിലോ പഠിക്കുന്നവരില്‍ മിക്കവരും പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇത് മാതാപിതാക്കള്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂടാത്ത അപകടകരമായ ഒരു ശീലമാണ്. 

ഒരു ദിവസത്തെ ആകെ പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടും. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജമില്ലാതാകുന്നതോടെ എല്ലാ കാര്യങ്ങളിലും ഉന്മേഷത്തോടെ സജീവമായി പങ്കാളിയാകാന്‍ കുട്ടിക്ക് കഴിയാതെ പോവുകയും ചെയ്യും. ഇത്തരം നിരീക്ഷണങ്ങള്‍ പല പഠനങ്ങളും ശാസ്ത്രീയമായിത്തന്നെ കണ്ടെത്തിയിട്ടുണ്ട്. 

ഈ അടുത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്, പാഠ്യവിഷയങ്ങളില്‍ താഴ്ന്ന ഗ്രേഡ് വാങ്ങിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണെന്നാണ്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

സ്‌കൂളിലും കോളേജിലുമായി പഠിക്കുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ 29 ശതമാനം പേര്‍ മിക്കപ്പോഴും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുകയും വല്ലപ്പോഴും മാത്രം കഴിക്കുകയും ചെയ്യുന്നവരാണ്. 18 ശതമാനം പേര്‍ ഇടയ്ക്ക് മാത്ര ംബ്രേക്ക്ഫാസ്റ്റ് കഴിക്കും. 53 ശതമാനം പേര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നുണ്ട്. 

ഇതില്‍ വല്ലപ്പോഴും മാത്രം ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന കുട്ടികളാണ് പാഠ്യവിഷയങ്ങളില്‍ പിന്നോക്കാവസ്ഥയിലുള്ളതെന്നാണ് പഠനം അവകാശപ്പെടുന്നത്. എന്തായാലും പഠനത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയങ്ങള്‍ ഉയരാമെങ്കില്‍ പോലും, പ്രഭാതഭക്ഷണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധമായ ഒരു ഘടകം തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അതിനാല്‍ത്തന്നെ കുട്ടികളെ ഇതിന്റെ പ്രാധാന്യം പറഞ്ഞുമനസിലാക്കിയ ശേഷം സ്‌നേഹത്തോടെ പതിവായി പ്രഭാതഭക്ഷണം കഴിക്കാന്‍ അവരെ നിര്‍ബന്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്.

Follow Us:
Download App:
  • android
  • ios