ദിവസവും രാവിലെ വെറും വയറ്റില്‍ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വാള്‍നട്സ്. ദിവസവും രാവിലെ വെറും വയറ്റില്‍ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

1. തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനും നല്ലതാണ്.

2. ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ വാള്‍നട്സ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

3. പ്രതിരോധശേഷി

സിങ്ക്, സെലീനിയം, അയേണ്‍ അടങ്ങിയ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

4. ദഹനം

ഫൈബര്‍ അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

5.ബ്ലഡ് ഷുഗര്‍

ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

6. വണ്ണം കുറയ്ക്കാന്‍

നാരുകളും പ്രോട്ടീനും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.