വ്യത്യസ്ത തരത്തിലുള്ള സാലഡുകൾ ഇന്നുണ്ട്. ബ്രൊക്കോളിയും കാരറ്റുമെല്ലാം ചേർത്ത ഒരു വെറെെറ്റി സാലഡ് കഴിച്ചാലോ... 

പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. തടി കുറയ്ക്കാനും മറ്റും സാലഡ് ഡയറ്റിങ് നല്ലതാണ്. വ്യത്യസ്ത തരത്തിലുള്ള സാലഡുകൾ ഇന്നുണ്ട്. ബ്രൊക്കോളിയും കാരറ്റുമെല്ലാം ചേർത്ത ഒരു വെറെെറ്റി സാലഡ് കഴിച്ചാലോ...

വേണ്ട ചേരുവകള്‍...

ബ്രൊക്കോളി ഒരു കപ്പ്( ഇതളുകളാക്കിയത്)
 കാരറ്റ് 1 എണ്ണം
തെെര് ഒന്നര ടേബിള്‍സ്പൂണ്‍
കാപ്‌സിക്കം പകുതി
മല്ലിയില ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടിച്ചത് അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം കാപ്‌സിക്കം, ബ്രൊക്കോളി, കാരറ്റ് എന്നിവ ഉപ്പ് പുരട്ടി ഒന്ന് ആവികയറ്റുക. ചൂടാറുന്നതിന് മുമ്പ് മല്ലിയില അരിഞ്ഞതും കുരുമുളക് പൊടിച്ചത് ചേര്‍ത്തിളക്കുക. ചൂട് പോയതിന് ശേഷം തൈര് ചേര്‍ത്തിളക്കി കഴിക്കാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ സ്റ്റഫ്ഡ് ചപ്പാത്തി എളുപ്പം തയ്യാറാക്കാം