ചോറിനൊപ്പം തൊട്ടുകൂട്ടാൻ രുചികരമായ ഒരു സ്പെഷ്യൽ ചമ്മന്തി കൂടിയുണ്ടെങ്കിൽ കുശാലാവും. പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചമ്മന്തി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ

  • 1 ജാതി തൊണ്ട് 2 എണ്ണം
  • 2 ഉള്ളി 5 എണ്ണം
  • 3 വറ്റൽ മുളക് 5 എണ്ണം
  • 4 തേങ്ങ ഒരു മുറി (കൊത്തിയെടുക്കണം)
  • 5 വേപ്പില ആവശ്യത്തിന് 
  • 6 ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒന്ന് മുതൽ അഞ്ച് വരെയുള്ള ചേരുവകൾ കനലിലോ പാനിലോ ചുട്ടെടുക്കുക. ജാതിക്ക, ഉള്ളി തൊലി കളയുക. ശേഷം എല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. ഒരു പീസ് ഇഞ്ചി കൂടി അരക്കുമ്പോൾ ചേർക്കണം. ചുട്ടരച്ച ചമ്മന്തി റെഡി...

President Droupadi Murmu Parliament Speech LIVE |Asianet News Live |ഏഷ്യാനെറ്റ് ന്യൂസ് |#Asianetnews