ഓറഞ്ചാണ് ഇതിലെ പ്രധാന ചേരുവ. തൊലി നീക്കിയെടുത്ത ഓറഞ്ച് അല്ലികളും തൈരും വറുത്ത ജീരകവും ബ്ലാക്ക് സാള്‍ട്ടും മാത്രമാണ് ഇതിന് ആകെ ആവശ്യമായിട്ടുള്ളത്

വേനല്‍ക്കാലത്ത് വീടുകളില്‍ ഏറ്റവുമധികം തയ്യാറാക്കപ്പെടുന്ന വിഭവമാണ് വിവിധ തരത്തിലുള്ള സലാഡുകള്‍. തൈര് ഉപയോഗിച്ചുള്ള റെയ്ത്തകളും നമ്മള്‍ ഇക്കൂട്ടത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തുന്നത്. 

വേനലിന്റെ ക്ഷീണവും തളര്‍ച്ചയുമൊന്നും ശരീരത്തിനെ ബാധിക്കാതിരിക്കാനാണ് പൊതുവേ റെയ്ത്തകള്‍ കഴിക്കുന്നത്. ദഹനപ്രവര്‍ത്തനം സുഗമമാക്കാനും വയറിനെ തണുപ്പിക്കാനുമെല്ലം റെയ്ത്ത സഹായകമാണ്. 

ഓരോരുത്തരും റെയ്ത്ത തയ്യാറാക്കുന്ന രീതികള്‍ വ്യത്യസ്തമാകാം. അവരവരുടെ അഭിരുചിക്കനുസരിച്ച് ചേരുവകള്‍ ചേര്‍ത്ത്, ഇഷ്ടാനുസരണം തയ്യാറാക്കവുന്ന ഒന്ന് കൂടിയാണ് റെയ്ത്ത. ഇപ്പോഴിതാ ഫാഷന്‍ ഡിസൈനറും നടിയുമായ മസബാ ഗുപ്ത ഇന്‍സ്റ്റഗ്രാമിലൂടെ വളരെ വ്യത്യസ്തമായൊരു റെയ്ത്തയെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ്. 

ഓറഞ്ചാണ് ഇതിലെ പ്രധാന ചേരുവ. തൊലി നീക്കിയെടുത്ത ഓറഞ്ച് അല്ലികളും തൈരും വറുത്ത ജീരകവും ബ്ലാക്ക് സാള്‍ട്ടും മാത്രമാണ് ഇതിന് ആകെ ആവശ്യമായിട്ടുള്ളത്. നിരവധി ഭക്ഷണപ്രേമികളാണ് പിന്നീട് ഇതെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടത്തിയത്. പലര്‍ക്കും ഓറഞ്ചുപയോഗിച്ച് ഇത്തരത്തില്‍ റെയ്ത്ത തയ്യാറാക്കാമെന്ന് പോലും അറിയില്ലായിരുന്നു. 

Also Read:- ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുള്ളവര്‍ക്ക് വേണ്ടി അഞ്ച് ടിപ്‌സ്...

ഓറഞ്ച്, നമുക്കറിയാം ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമ്മെ ഏറെ സഹായിച്ച ഭക്ഷണം കൂടിയാണിത്. വേനല്‍ക്കാലത്താണെങ്കില്‍ സവിശേഷമായും ഓറഞ്ച് കഴിക്കേണ്ടതുണ്ട്. ഏതായാലും നല്ലൊരു റെസിപ്പി പങ്കുവച്ചതിന് മസബാ ഗുപ്തയ്ക്ക് നന്ദി. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതിനാല്‍ ഏവരും ഇതൊന്ന് പരീക്ഷിച്ചുനോക്കുമല്ലോ, അല്ലേ?

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി