ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പ്രോട്ടീനുകളും വൈറ്റമിനുകളും അടങ്ങിയ നട്സ്. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും നട്സ് സഹായിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനുമെല്ലാം നട്സ് സഹായകമാണ്.

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നട്‌സ്. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ് നട്‌സ്. എല്ലു ബലം വര്‍ധിപ്പിക്കാനും എല്ലുതേയ്മാനം പോലെയുള്ള അവസ്ഥകള്‍ തടയാനും നട്‌സില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം സഹായിക്കും.ദിവസവും നട്സ് കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 15 % കുറവായിരിക്കും. മഗ്‌നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ഇവയിലെ ഫോളിക് ആസിഡ് ധമനികളില്‍ തടസ്സം ഉണ്ടാകാതെ തടയും.

പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നതെന്ന് സ്പെയിനിലെ യൂണിവേഴ്സിറ്റി റോവിറ ഐ വിർജിലിയിൽ നിന്നുള്ള ​ഗവേഷകൻ ഡോ. ആൽബർട്ട് സലാസ്-ഹ്യൂട്ടോസ് പറഞ്ഞു.