Asianet News MalayalamAsianet News Malayalam

പാലക് ചീര കൊണ്ടൊരു ഹെൽത്തി സൂപ്പ് ; റെസിപ്പി

ദിവസവും 100 ഗ്രാം  പാലക് ചീര ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കാമെന്ന് സുകന്യ പൂജാരി പറയുന്നു. ഇത് മിതമായ അളവിൽ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാനും വിളർച്ച തടയാനും ഉയർന്ന രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 

spinach moong dhal soup easy recipe rse
Author
First Published Mar 28, 2023, 10:39 AM IST

മാർച്ച് 26നായിരുന്നു ദേശീയ പാലക് ചീര ദിനം. പാലക്ക് ചീര ധാരാളം പോഷകങ്ങളാൽ നിറഞ്ഞതാണ്. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ കലവറയായ പാലക് ചീര പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. 

ഒരു കപ്പ് പാകം ചെയ്ത ചീരയിൽ 164 ഗ്രാം വെള്ളം അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് സുകന്യ പൂജാരി പറയുന്നു. ഇതാണ് മികച്ച ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അനിവാര്യമാക്കുന്നത്. ധാരാളം വെള്ളം ഉള്ളത് ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. 100 ഗ്രാം പാലക്ക് ചീരയിൽ 23 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.

ദിവസവും 100 ഗ്രാം  പാലക് ചീര ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കാമെന്ന് സുകന്യ പൂജാരി പറയുന്നു. ഇത് മിതമായ അളവിൽ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാനും വിളർച്ച തടയാനും ഉയർന്ന രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 

പാലക് ചീര പ്രോട്ടീൻ, വൈറ്റമിൻ എ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കാഴ്ചശക്തി ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു. കുട്ടികൾക്ക് മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പാലക് ചീര സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

കുതിർത്ത മഞ്ഞ പരിപ്പ്                     1 കപ്പ് 
പാലക്ക് ചീര                                           1 കപ്പ്
മഞ്ഞൾ പൊടി                                      1 ടീസ്പൂൺ
ഉപ്പ്                                                             ആവശ്യത്തിന്
നെയ്യ്                                                          1  സ്പൂൺ
കായപൊടി                                             ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

പ്രഷർ കുക്കറിൽ അരിഞ്ഞ ചീരയും കുതിർത്ത പരിപ്പും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കഴുകി തിളപ്പിക്കുക. രണ്ട് വിസിൽ ഇട്ട് വേവിച്ചെടുക്കുക. ഒരു പാൻ എടുത്ത് നെയ്യും കായപൊടിയും ചൂടാക്കി വേവിച്ച ചീര പരിപ്പും പാനിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി ചൂടോടെ വിളമ്പുക.

ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ നാല് ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios