പരാജയപ്പെട്ട കുക്കിംഗ് പരീക്ഷണങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരിലാണ് ഇതില്‍ വിഭവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇതിനോടൊപ്പം തന്നെ വളരെ വിചിത്രമായ 'ഫുഡ് കോംപോ'കളുടെ ചിത്രങ്ങളുമുണ്ട്. പലതും കണ്ടാല്‍ പിന്നെയൊരിക്കല്‍ പോലും ഈ പേജില്‍ കയറാന്‍ തോന്നില്ല 

സാധാരണഗതിയില്‍ ഭക്ഷണങ്ങളെക്കുറിച്ച് എഴുതുകയും ഭക്ഷണങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. വെറുതെ ഒരു രസത്തിനെങ്കിലും ഇത്തരം പേജുകളില്‍ ആളുകള്‍ വെറുതെ കയറിയിറങ്ങാറും ഏറെ സമയം ചിലവഴിക്കാറുമുണ്ട്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് 'കുക്കിംഗ് ഫോര്‍ ബേ' എന്ന ഇന്‍സ്റ്റ പേജ്. പരാജയപ്പെട്ട കുക്കിംഗ് പരീക്ഷണങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരിലാണ് ഇതില്‍ വിഭവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇതിനോടൊപ്പം തന്നെ വളരെ വിചിത്രമായ 'ഫുഡ് കോംപോ'കളുടെ ചിത്രങ്ങളുമുണ്ട്. 

View post on Instagram

View post on Instagram

പലതും കണ്ടാല്‍ പിന്നെയൊരിക്കല്‍ പോലും ഈ പേജില്‍ കയറാന്‍ തോന്നില്ല. എന്നാല്‍ കാണുന്നവരില്‍ ഈ 'നെഗറ്റീവ്' ആകര്‍ഷണം ഉണ്ടാക്കുക, അതുവഴി പ്രശസ്തി നേടിയെടുക്കുക എന്നത് തന്നെയാണ് പേജിന്റെ അഡ്മിന്‍സ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

View post on Instagram

പലപ്പോഴും വഴി തെറ്റി പേജിൽ വന്ന് പിന്നീട് അഡ്മിനെ പഴി പറഞ്ഞ് കമന്‍റിട്ട ശേഷം പോകുന്നവരെ ഇവിടെ കാണാം. എന്നാൽ അതോടൊപ്പം തന്നെ ഈ പേജിന് ധാരാളം ആരാധകരുമുണ്ട് എന്നത് ശ്രദ്ധേയമാണ്.

View post on Instagram