ഉത്തരേന്ത്യക്കാരുടെ ജനപ്രിയ ഭക്ഷണമാണ് ബ്രഡ് പക്കോഡയിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. ചൈനീസ് ബ്രെഡ് പക്കോഡയെന്ന പേരിലാണ് സംഭവം വിളമ്പുന്നത്.

ഭക്ഷണത്തില്‍ നടക്കുന്ന പല പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലതൊക്കെ ട്രോളുകള്‍ നേടാറുമുണ്ട്. ഇവിടെയിതാ ഒരു സ്ട്രീറ്റ് ഫുഡില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. ഉത്തരേന്ത്യക്കാരുടെ ജനപ്രിയ ഭക്ഷണമാണ് ബ്രഡ് പക്കോഡയിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. ചൈനീസ് ബ്രെഡ് പക്കോഡയെന്ന പേരിലാണ് സംഭവം വിളമ്പുന്നത്.

ആദ്യം രണ്ടു ബ്രെഡിനുള്ളില്‍ ഫില്ലിങ് നിറച്ച് സാന്‍വിച്ച് ആകൃതിയില്‍ മുറിച്ച് മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം ഇതിലേയ്ക്ക് നൂഡില്‍സ്, സോസുകള്‍ എന്നിവ നിറയ്ക്കുന്നു. പിന്നീട് വറുത്ത കോളിഫ്‌ളവറിനൊപ്പം ഗ്രേവിയും ചേര്‍ത്ത് വിളമ്പുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇതിലെന്താണ് ചൈനീസ് എന്നുപറയാൻ മാത്രമുള്ളതെന്നും, എവിടെ വൃത്തിയെന്നുമൊക്കെയാണ് ആളുകളുടെ കമന്റുകള്‍. 

View post on Instagram

അതേസമയം ഇതിനു മുമ്പും ബ്രെഡ് പക്കോഡയില്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അരക്കിലോയോളം ഭാരം വരുന്ന ഭീമന്‍ ബ്രെഡ് പക്കോഡയാണ് അത്തരത്തില്‍ വൈറലായ ഒരു ഐറ്റം. ദില്‍സേഫുഡീ എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വൈറ്റ് ബ്രെഡെടുത്ത് അതിലേയ്ക്ക് ഉരുളക്കിളങ്ങ് മസാല നിറയ്ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. അതിന് മുകളിലേയ്ക്ക് വലിയൊരു കഷ്ണം പനീറും വെയ്ക്കുന്നുണ്ട്. ശേഷം മറ്റൊരു ബ്രെഡിലും മസാല നിറച്ച് രണ്ടും ചേര്‍ത്തും വെയ്ക്കുന്നു. പിന്നീട് അത് വറുത്തെടുക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കുന്നു. ശേഷം നന്നായി പൊരിച്ചെടുക്കുന്നു. സ്വര്‍ണ നിറത്തില്‍ വറുത്തുകോരിയ ബ്രെഡ് രണ്ടായി മുറിച്ചെടുത്താണ് വിളമ്പുന്നത്. ഒരു പീസ് ബ്രെഡ് തന്നെ 250 ഗ്രാം ഭാരമുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പലരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. പനീര്‍ ഇങ്ങനെ കഴിക്കാന്‍ പാടില്ല എന്നും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഇക്കൂട്ടര്‍ പറഞ്ഞു. 

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍, ഈ അഞ്ച് പഴങ്ങള്‍ ഒഴിവാക്കൂ...

youtubevideo