ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് സോനം മിശ്ര തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

സ്പെഷ്യൽ ചീസ് കോണ്‍ സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ഉള്ളി - 1/2 കപ്പ്‌

കാപ്‌സിക്കം - 1/2 കപ്പ്

വേവിച്ച ചോളം - 1/2 കപ്പ്

മല്ലിയില - 2 സ്പൂൺ

മയോണൈസ് - 2 സ്പൂൺ

മുളക് -1 സ്പൂൺ

ഒറിഗാനോ - 2 സ്പൂൺ

ചീസ് - 4 സ്പൂൺ

ബ്രെഡ് - 6 കഷ്ണം

ഗ്രീൻ ചട്നി - 1 സ്പൂൺ

വെണ്ണ - 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വേവിച്ച കോണും ക്യാപ്സിക്കവും ഒപ്പം തന്നെ മല്ലിയില, ഉള്ളി, ചില്ലി ഫ്ലക്സ്, ഗ്രീൻ ചട്നി, വെണ്ണ, ഒറിഗാനോ, ചീസ് എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ബ്രെഡിനുള്ളിലേയ്ക്ക് നിറച്ചു കൊടുത്തതിനുശേഷം ഒരു ടോസ്റ്റർ വെച്ച് ടോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്.

YouTube video player