നാരങ്ങയുടെ പല ഗുണങ്ങളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ നാരങ്ങ മണക്കുന്നത് കൊണ്ടുള്ള ഈ ഗുണത്തെ കുറിച്ച് ആരും കേട്ടിട്ടുണ്ടാകില്ല. നാരങ്ങയുടെ മണം ശരീരം മെലിഞ്ഞത് പോലെ തോന്നിപ്പിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. മണത്തെ കുറിച്ചും അത് എങ്ങനെ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചാണ് പഠനം നടത്തിയത്. 'യൂണിവേഴ്‌സിറ്റി ഓഫ് സസ്സെക്‌സ്'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

നാരങ്ങയുടെ മണം ശരീരം മെലിഞ്ഞ പോലെ തോന്നിപ്പിക്കുമ്പോള്‍ വാനിലയുടെ മണം ശരീരംഭാരം കൂടിയ പോലെ തോന്നിപ്പിക്കുമെന്നും പഠനം പറയുന്നു. മണത്തെ കുറിച്ചും ശരീരാകൃതിയെ കുറിച്ചുമുളള  ഗവേഷകരുടെ ഈ പഠന റിപ്പോര്‍ട്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

 ഗന്ധങ്ങള്‍ മനുഷ്യരില്‍ പല തരത്തിലുളള വികാരമുണ്ടാക്കുമെന്നും പഠനം പറയുന്നു. ഇതുപോലെ കേള്‍വിയെ കുറിച്ചും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. Carlos III de Madrid യൂണിവേഴ്സിറ്റിയും  യൂണിവേഴ്സിറ്റി കോളേജ് ലണ്ടണുമാണ് പഠനം നടത്തിയത്.  

ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് പറ്റിയതാണ് നാരങ്ങ. ഇളം ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും  നാരങ്ങാവെള്ളം സഹായിക്കും.