വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പല കാരണങ്ങള്‍ കൊണ്ടും ഇന്ന് വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. കോളിഫ്ലവര്‍ 

നാരുകള്‍, വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയതും പൊട്ടാസ്യം കുറഞ്ഞതുമായ കോളിഫ്ലവറും കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

3. റെഡ് ബെല്‍ പെപ്പര്‍

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. 

4. ആപ്പിള്‍

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

5. മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

6. കാബേജ്

നാരുകളും വിറ്റാമിന്‍ കെ, സി തുടങ്ങിയവ അടങ്ങിയ കാബേജും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

7. നെല്ലിക്ക 

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

8. ബ്ലൂബെറി 

പൊട്ടാസ്യം വളരെ കുറവും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നട്സുകള്‍