ലുധിയാനയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവിടെ സുക്കിനി (വെള്ളരി വര്‍ഗത്തില്‍ പെട്ട ഒരിനം പച്ചക്കറി) വാങ്ങാന്‍ പോയ ഒരാള്‍ ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രമാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിനെ ശ്രദ്ധേയമാക്കിയത്. 

ഇവിടെ സുക്കിനി എന്നല്ല ജുഗിനി (മിന്നാമിനുങ്ങ്) എന്നാണ് കടയിലെ പച്ചക്കറി റാക്കില്‍ അവര്‍ പേര് നല്‍കിയിരിക്കുന്നത്. ഉച്ചാരണത്തിൽ വന്നൊരു പിശകാണിത്. പഞ്ചാബിയില്‍ ജുഗിനി എന്നാല്‍ മിന്നാമിനുങ്ങ് എന്നാണ് അര്‍ത്ഥം.

 

എന്തായാലും ഈ പേര് മാറ്റം ട്വിറ്ററിലിട്ടതോടെ സൂപ്പര്‍മാര്‍ക്കറ്റ് വൈറലായി. നിരവധി രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഇനി സുക്കിനി കഴിക്കണോ എന്ന് ആലോചിക്കണമെന്നാണ് പലരുടെയും കമന്‍റ്. 

Also Read: മള്‍ബറി കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്!