ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ഏറെ ആരാധകരുള്ള വിഭവമാണ് പാനിപൂരി. ഇപ്പോഴിതാ പാനിപൂരിയുടെ ഒരു പഴയ വീഡ‍ിയോയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. 

ഫുഡ് വീഡിയോകൾക്ക് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിലുള്ളത്. പുതിയ വിഭവങ്ങളും പാചകപരീക്ഷണങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് വൈറലാകുന്നത്. കൂടാതെ സ്ട്രീറ്റ് ഫുഡിൽ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം കാണാറുണ്ട്. ഇന്ത്യൻ സ്ട്രീറ്റ് വിഭവങ്ങളിൽ ഏറെ ആരാധകരുള്ള വിഭവമാണ് പാനിപൂരി. ഇപ്പോഴിതാ പാനിപൂരിയുടെ ഒരു പഴയ വീഡ‍ിയോയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

 ഇതിന് മുമ്പും നിരവധി പേർ പാനിപൂരി വിൽക്കുന്ന വീഡ‍ിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
 സൂറത്തിൽ നിന്നുള്ള വോൾക്കാനോ പാനിപൂരിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. വോൾക്കാനോ പാനിപൂരി എന്നാണ് ഈ സ്‌പെഷ്യൽ വിഭവം അറിയപ്പെടുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കച്ചവടക്കാരനാണ് ഈ പാനിപൂരി വിൽക്കുന്നത്. 

ഉരുളക്കിഴങ്ങും പയർവർഗങ്ങളും ചേർത്തുള്ള കൂട്ട് തയ്യാറാക്കി അഗ്നിപർവതത്തിന്റെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കും. അതിനുള്ളിൽ സ്‌പെഷ്യൽ വെള്ളം നിറച്ച് ഇത് ഉരുളക്കിഴങ്ങ് കൂട്ടുമായി യോജിപ്പിച്ചാണ് പൂരിക്കുള്ളിൽ നിറയ്ക്കുന്ന കൂട്ട് തയ്യാറാക്കുന്നത്. ശേഷം മസാലയും എരിവുള്ള പാനിയും യോജിപ്പിച്ച് പാനിപൂരി പ്ലേറ്റുകളിൽ വിളമ്പുകയാണ് ചെയ്യുന്നത്. ഫുഡി ഇൻകാർനേറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കണ്ടിട്ട് തന്നെ കൊതിയാവുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു.

View post on Instagram