ഗ്രീന്‍ കോഫിയില്‍ ക്ലോറോജെനിക് ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.  ഇത് ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉള്ളതാണ്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീന്‍ കോഫി. ഗ്രീന്‍ കോഫിയില്‍ ക്ലോറോജെനിക് ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉള്ളതാണ്. കൂടാതെ ഇവയില്‍ കഫൈനിന്‍റെ അളവും കുറവാണ്. ഗ്രീന്‍ കോഫിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ക്ലോറോജെനിക് ആസിഡുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ കോഫി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഗ്രീന്‍ കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഗ്രീന്‍ കോഫി കുടിക്കാം. 

മൂന്ന്...

ഗ്രീൻ കോഫി കുടിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. 

നാല്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗ്രീന്‍ കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. 

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ കോഫി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്... 

ഗ്രീന്‍ കോഫി കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വാഴപ്പഴത്തിനൊപ്പം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കരുതേ...

youtubevideo