പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. നിലക്കടല കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് നിറഞ്ഞ നട്സാണ് നിലക്കടല അഥവാ കപ്പലണ്ടി. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. നിലക്കടല കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഊര്‍ജം

ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് നല്ലതാണ്.

2. ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ നിലക്കടല കുതിർത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. പ്രമേഹം

ജിഐ കുറവും നാരുകള്‍ കൂടുതലുമുള്ള നിലക്കടല കുതിർത്ത് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയെ കുറയ്ക്കും.

4. കൊളസ്ട്രോള്‍

മിതമായ അളവില്‍ കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ നിലക്കടല ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. വണ്ണം കുറയ്ക്കാന്‍

നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.