Asianet News MalayalamAsianet News Malayalam

മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയാം ഇക്കാര്യങ്ങള്‍..

ഫൈബര്‍ ധാരാളം അടങ്ങിയ  മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. എന്ത് ഭക്ഷണം ആണെങ്കിലും കഴിച്ചാല്‍ ശരീരഭാരം കൂടരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം. മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കുമറിയില്ല..

Sweet Potatoes For Weight Loss
Author
Thiruvananthapuram, First Published Oct 15, 2019, 9:23 PM IST

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്  (sweet potato). ഫൈബര്‍ ധാരാളം അടങ്ങിയ  മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. എന്ത് ഭക്ഷണം ആണെങ്കിലും കഴിച്ചാല്‍ ശരീരഭാരം കൂടരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം. മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കുമറിയില്ല. 

കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. വര്‍ക്ക ഔട്ടിന് മുന്‍പും അതിന് ശേഷവും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണം ആണ് മധുരക്കിഴങ്ങ്. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. 

വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും.  പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്   ഇവയിലെ അയൺ സഹായിക്കും.

കരാറ്റനോയ്ഡുകള്‍ കാഴ്ചയെ സഹായിക്കും. വൈറ്റമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്. 

Sweet Potatoes For Weight Loss

Follow Us:
Download App:
  • android
  • ios