ഉച്ചയ്ക്ക് ഊണിനു കഴിക്കാന്‍ കിടിലന്‍ നെയ്മീൻ ഫ്രൈ തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഉച്ചയ്ക്ക് ഊണിനു കഴിക്കാന്‍ കിടിലന്‍ നെയ്മീൻ ഫ്രൈ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

നെയ്മീൻ (ഏതു മീനായാലും മതി)- 1.5 കിലോ
മസാലക്ക് വേണ്ടത്: 
1. ഉപ്പ് -1 ടീസ്പൂൺ 
2. മഞ്ഞൾ പൊടി -1 ടീസ്പൂൺ 
3. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ 
4. കാശ്മീരി മുളകു പൊടി - 3 ടീസ്പൂൺ 
5. കുരുമുളക് പൊടി -1 ടീസ്പൂൺ
6. കോൺഫ്ളർ -1.5 ടേബിൾസ്പൂൺ 
7. നാരങ്ങാ നീര് - 1.5 നാരങ്ങയുടേത് 
8. വെള്ളം - ആവശ്യത്തിന് 
9. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ നന്നായി ഇളക്കി, തേച്ചു പിടിപ്പിച്ച് അര മണിക്കൂർ മാറ്റി വെക്കുക. അര മണിക്കൂർ കഴിഞ്ഞു ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ ഓരോന്നായി ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചമുളകും ഇട്ടു കൊടുത്തു ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറുവശം കൂടി മൊരിച്ചെടുത്താൽ നല്ല അടിപൊളി മീൻ ഫ്രൈ റെഡി. 

youtubevideo

Also read: കിടിലന്‍ ടേസ്റ്റില്‍ സ്പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കാം; റെസിപ്പി