പത്ത് മിനിറ്റിൽ അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ്മ തയ്യാറാക്കിയാലോ? സൂരജ് വസന്ത്‌ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പത്ത് മിനിറ്റിൽ തയാറാക്കാൻ സാധിക്കുന്ന വിഭവമാണ് ബ്രെഡ് പോക്കറ്റ് ഷവർമ്മ അഥവ ബ്രെഡ് ഷവർമ്മ. ബ്രെഡ് ഉപയോഗിക്കുന്നതിനാൽ കുബ്ബൂസിന്‍റെ രുചിയും ഈ വിഭവത്തിനുണ്ടാകും.

വേണ്ട ചേരുവകൾ

ബ്രെഡ് കഷ്ണങ്ങൾ - 6 
അടിച്ച മുട്ട -1 
ബ്രെഡ് ക്രംബ്സ് -1/2 കപ്പ് 

ഫില്ലിങ് 

സവാള -1 അരിഞ്ഞത് 
ഗ്രേറ്റ് ചെയ്ത ക്യാരറ്റ് -1/4 കപ്പ് 
കുക്കുംബർ - 1 അരിഞ്ഞത് 
വേവിച്ച് ചെറുതായി അരിഞ്ഞ ചിക്കൻ -1/2 കപ്പ് 
ഗ്രേറ്റ് ചെയ്ത പനീർ അഥവാ ചീസ്- ആവശ്യത്തിന് 
നാരങ്ങ നീര് ‌-1 ടീസ്പൂൺ 
കുരുമുളകുപൊടി - 1ടീസ്പൂൺ 
മയോണൈസ് - 2 1/2 ടേബിൾസ്പൂൺ 
ഉപ്പ്- ഒരു നുള്ള്


തയ്യാറാക്കുന്ന വിധം

മൂന്ന് കഷ്ണം ബ്രെഡ് ഒരുമിച്ചുവെച്ച് ഒരു അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചു മാറ്റിയ ബ്രെഡിന്‍റെ അറ്റം മിക്സിയിൽ പൊടിച്ച് ഡ്രൈ റോസ്റ്റ് ചെയ്ത് ബ്രെഡ് ക്രംബ്സ് ആക്കുക. ഇനി രണ്ട് ബ്രെഡിന്‍റെ വട്ടം ഒരുമിച്ചുവെച്ച് അമർത്തി അടിച്ച മുട്ടയില്‍ മുക്കി ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്ത് മീഡിയം ചൂടുള്ള എണ്ണയിൽ രണ്ടുവശവും നന്നായി വറുത്ത് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കോരിമാറ്റുക.

ഫില്ലിങ്

ഫില്ലിങ്ങിനായി കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം കൂടി ചേര്‍ത്ത് യോജിപ്പിച്ച് ഫില്ലിങ് തയ്യാറാക്കുക. വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്കുവെച്ച് മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക. ഇതോടെ അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ്മ തയ്യാർ. 

Also read: ഫ്രൂട്ട് ഷേക്കില്‍ കുറച്ച് വെറൈറ്റി ആയാല്ലോ; ഇതാ അടിപൊളി റെസിപ്പി