ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ രാവിലെ കുടിക്കാന്‍ പറ്റിയ നല്ല ഹെല്‍ത്തി ഷേക്ക് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ആപ്പിൾ -1
മാതളം -1
റോബസ്റ്റ് പഴം -1
അണ്ടിപരിപ്പ് -3
ബദാം -3
ഈന്തപ്പഴം -3
ഉണക്ക മുന്തിരി -5
പാൽ -1/4 കപ്പ്
വെള്ളം -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേയ്ക്ക് എടുത്തു വച്ചിരിക്കുന്ന പഴവർഗങ്ങളും നട്സും പാലും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതോടെ ഹെല്‍ത്തി ബയോട്ടിൻ ഷേക്ക് തയ്യാർ. ഇത് രാവിലെ കുടിക്കാവുന്നതാണ്.
Also read: റാഗി കൊണ്ടൊരു ഇഡ്ഡലി/ദോശ തയ്യാറാക്കിയാലോ? റെസിപ്പി
