ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചായക്കടയിലെ ചില്ലുകൂട്ടിലിരുന്നു കൊതിപ്പിക്കുന്ന സുഖിയൻ വീട്ടിൽ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ചെറുപയർ - രണ്ട് കപ്പ്

ശർക്കര പാനി ആക്കിയത് - ഒരു കപ്പ്

ഏലക്കാപ്പൊടി - ഒരു സ്പൂൺ

മൈദ മാവ് - രണ്ട് കപ്പ്

ഉപ്പ് - ഒരു നുള്ളു

എണ്ണ - അര ലിറ്റർ

മഞ്ഞൾപൊടി - ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുപയർ നല്ലതുപോലെ വേവിച്ചതിനുശേഷം ശർക്കര പാനി കാച്ചി അതിലേക്ക് ചെറുപയർ ഇട്ടു കൊടുത്തതിനുശേഷം ഒരു സ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് നല്ല കട്ടിയിലാക്കി എടുക്കുക. അതിനുശേഷം മൈദാമാവ് ഒരു കപ്പിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനു ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചെറുപയറിന്റെ മിക്സ് ചെറിയ ഉരുളകളാക്കി എടുത്തു മൈദ മാവിലേക്ക് മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്.