ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred


ചോറിനൊപ്പം കഴിക്കാന്‍ നല്ല കിടിലന്‍ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പച്ച മാങ്ങ - 2 എണ്ണം (നന്നായി അരിഞ്ഞത്) 
വെളുത്തുള്ളി - 10 മുതൽ 20 
ഗ്രാമ്പൂ - ആവശ്യത്തിന് 
ഇഞ്ചി - ചെറിയ കഷണം (നന്നായി അരിഞ്ഞത്) 
പച്ചമുളക് - 5 മുതൽ 6 എണ്ണം (പകുതി അരിഞ്ഞത്) 
കറിവേപ്പില - 1 തണ്ട്
ചുവന്ന മുളകുപൊടി - 1 ടേബിൾസ്പൂൺ
വെളുത്ത വിനാഗിരി - 1 ടീസ്പൂൺ
കടുക് - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അതിലേയ്ക്ക് ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഇനി അടുത്തതായി പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചതും ആവശ്യത്തിന് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം അതിലേക്ക് മാങ്ങ കൂടി ചേർത്തു ഒരു മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. വേണമെങ്കില്‍ ശർക്കര കൂടി ചേർത്ത് കൊടുക്കാം. ഒപ്പം വിനാഗിരി കൂടി ചേർത്ത് അടച്ചു വയ്ക്കാം.

YouTube video player