Asianet News MalayalamAsianet News Malayalam

ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം...

ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നൈനി സെറ്റൽവാഡ് പറയുന്നത്.
 

The best and worst time to eat fruits
Author
Trivandrum, First Published Nov 28, 2019, 10:03 AM IST

ആരോ​ഗ്യത്തിന് പച്ചക്കറികളുടെ അതെ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പച്ചക്കറികൾ ഏതു സമയത്തും വേണമെങ്കിലും കഴിക്കാം. എന്നാൽ പഴങ്ങൾ കഴിക്കുന്നതിന് സമയമുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നൈനി സെറ്റൽവാഡ് പറയുന്നത്. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നൈനി പറയുന്നത്. 

പ്രധാന ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. കുറഞ്ഞത് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാൻ പാടുള്ളൂ. രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും. 

രാവിലെ പഴങ്ങൾ കഴിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള സമയവും കഴിക്കാവുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് പഴങ്ങൾ കഴിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നതിനെ നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങൾ കാലറി കുറഞ്ഞ ഭക്ഷണവുമാണ്. മിക്ക പഴങ്ങളും നാരുകൾ അടങ്ങിയതായതിനാൽ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും ഏറെ നേരം വിശക്കാതിരിക്കുകയും ചെയ്യും.

ആപ്പിൾ, സബർജിൽ, ഏത്തപ്പഴം, മുതലായവ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളാണ്. രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപ് പഴങ്ങൾ കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് നല്ല ശീലമല്ലെന്നാണ് നൈനി പറയുന്നത്. കാരണം പഴങ്ങളിലടങ്ങിയ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് ഊർജ്ജനില ഉയർത്തുകയും ഉറക്കക്കുറവ് ഉണ്ടാക്കുകയും ചെയ്യുമെന്നും നെെനി പറഞ്ഞു.

Follow Us:
Download App:
  • android
  • ios