വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഫാറ്റും ഫൈബറുമെല്ലാം അടങ്ങിയ ഒരു 'മിക്‌സ്' കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിന് ഒരൊറ്റ ഭക്ഷണം സ്ഥിരമാക്കിയാല്‍ മതിയാകും. ഏതാണ് ആ ഭക്ഷണം എന്നല്ലേ?

പൊതുവേ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യമാണ് പ്രഭാതഭക്ഷണം. വണ്ണം കുറയ്ക്കുന്നവരുടെ കാര്യത്തിലാണെങ്കില്‍ പ്രഭാതഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. രാവിലെ ഉണര്‍ന്നയുടന്‍ കഴിക്കുന്ന ഭക്ഷണം തന്നെ ശരീരത്തെ നമുക്കാവശ്യമായ രീതിയില്‍ വഴക്കത്തിലാക്കിയെടുക്കാന്‍ സഹായിക്കുന്നതാണെങ്കില്‍ ബാക്കി ആ ദിവസത്തെ ഡയറ്റ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. 

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഫാറ്റും ഫൈബറുമെല്ലാം അടങ്ങിയ ഒരു 'മിക്‌സ്' കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിന് ഒരൊറ്റ ഭക്ഷണം സ്ഥിരമാക്കിയാല്‍ മതിയാകും. ഏതാണ് ആ ഭക്ഷണം എന്നല്ലേ?

ഒരു സംശയവും വേണ്ട, മുട്ടയാണ് ആ മികച്ച പ്രഭാതഭക്ഷണം. രാവിലെ മുട്ട കഴിക്കുന്നവര്‍ക്ക്, മറ്റുള്ളവരെ അപേക്ഷിച്ച് 65 ശതമാനത്തോളം വണ്ണം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശപ്പിനെ പൂര്‍ണ്ണമായും ശമിപ്പിക്കാനായില്ലെങ്കിലും, ഏറെ നേരത്തേക്ക് ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ മുട്ട സഹായിക്കും. അതിനാല്‍ വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്ന സാഹചര്യം ഉണ്ടാകില്ല. 

പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. രണ്ട് മുട്ട കഴിച്ചാല്‍ 180 കലോറിയും ഏഴ് ഗ്രാം പ്രോട്ടീനുമാണ് നമുക്ക് ലഭിക്കുന്നത്. മുട്ടയ്‌ക്കൊപ്പം അല്‍പം ഫ്രൂട്ട്‌സ്, യോഗര്‍ട്ട് എന്നിവ കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രഭാതഭക്ഷണം സമ്പൂര്‍ണ്ണമായെന്ന് പറയാം. വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടും ഡയറ്റും ചെയ്യുന്നവര്‍ തീര്‍ച്ചയായും ഇത്തരത്തിലൊരു ബ്രേക്ക്ഫാസ്റ്റായിരിക്കണം കഴിക്കേണ്ടതെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.