Asianet News MalayalamAsianet News Malayalam

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കുടിക്കേണ്ട ഏഴ് പാനീയങ്ങള്‍...

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. 

These drinks will boost your immunity through the Winter
Author
First Published Dec 16, 2023, 3:45 PM IST

കാലാവസ്ഥ മാറുമ്പോള്‍, പ്രത്യേകിച്ച് മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. ഇത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

മഞ്ഞള്‍ പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനുമെല്ലാം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്... 

ഇഞ്ചി ചായ ആണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

മൂന്ന്... 

തുളസി ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയ  തുളസി ചായയും രോഗ പ്രതിരോധശേഷി കൂട്ടും. 

നാല്... 

ഗ്രീന്‍ ടീ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അഞ്ച്...

നാരങ്ങാ വെള്ളം ആണ് അടുത്തത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ആറ്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും  രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഏഴ്... 

പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത പാനീയം കുടിക്കുന്നതും രോഗ പ്രതിരോധശേഷിക്ക് നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: എല്ലുകളുടെ ആരോഗ്യത്തിനായി കുടിക്കാം ഈ ജ്യൂസ്

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios