Asianet News MalayalamAsianet News Malayalam

ദഹനക്കേടും മലബന്ധവും അകറ്റാനും വയറിന്‍റെ ആരോഗ്യത്തിനും കഴിക്കാം ഈ ഭക്ഷണങ്ങള്‍...

സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കുടലിന്റെ ആരോഗ്യം മോശമാക്കും. ഇവ കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വയറിളക്കം, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

These Foods Can Help Control Bowel Movement azn
Author
First Published Sep 13, 2023, 2:35 PM IST

കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നാരുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോബയോട്ടിക്സ് (തൈര് അല്ലെങ്കിൽ പുളിപ്പിച്ച ഭക്ഷണങ്ങള്‍) തുടങ്ങിയവ കഴിക്കുന്നത് ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കും. പ്രത്യേകിച്ച് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടാനും മലബന്ധം അകറ്റാനും സഹായിക്കും. 

സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കുടലിന്റെ ആരോഗ്യം മോശമാക്കും. ഇവ കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വയറിളക്കം, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വയറിലെ അസ്വസ്ഥതയും ദഹനക്കേടും ഒഴിവാക്കാനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ആപ്പിള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിളിൽ പെക്റ്റിൻ എന്ന പ്രകൃതിദത്ത പോഷകാംശം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ആപ്പിളിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇത് ദഹനം സുഗമമാക്കും. 

രണ്ട്... 

പ്രൂൺസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. ഇവയും മലബന്ധം അകറ്റാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

മൂന്ന്... 

ചിയ വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലവിസർജ്ജനം എളുപ്പമാക്കാന്‍ സഹായിക്കും. 

നാല്...

തൈരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിന്‍റെ ആരോ​ഗ്യത്തെയും സംരക്ഷിക്കുന്നു. 

അഞ്ച്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ നാരുകളും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.  

ആറ്...

ഫ്ളാക്സ് സീഡുകൾ നാരുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നല്ല ഉറവിടമാണ്. ഇതും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ഏഴ്...

ഓട്‌സിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും. 

എട്ട്... 

ഇഞ്ചിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിലെ അസ്വസ്ഥതകള്‍ കുറയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഈ പച്ചക്കറി ആഴ്ചയില്‍ രണ്ട് തവണ കഴിക്കാം...

youtubevideo

Follow Us:
Download App:
  • android
  • ios