പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. അതുപോലെ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണക്രമം ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ്. ചില വിറ്റാമിനുകളുടെ കുറവ് ചര്‍മ്മം വരണ്ടതാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം ചൊറിച്ചിലും അനുഭവപ്പെടാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. അതുപോലെ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
ഇതുകൂടാതെ ചില വിറ്റാമിനുകളുടെ കുറവ് മൂലവും ചര്‍മ്മം വരണ്ടതാകും. അവ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വിറ്റാമിന്‍ ഇയുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. ചര്‍മ്മത്തെ സംരക്ഷിക്കുന്ന ഒരു ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ ഇ പ്രവര്‍ത്തിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഇ ലഭിച്ചില്ലെങ്കില്‍, ചര്‍മ്മം വരളാനും ചെറിച്ചില്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്.
രണ്ട്...
വിറ്റാമിന്‍ ഡിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡി ചർമ്മകോശങ്ങളുടെ വളർച്ച, ചർമ്മ പ്രതിരോധ സംവിധാനത്തെ നിലനിർത്തൽ എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങളും പറയുന്നത്.
മൂന്ന്...
വിറ്റാമിൻ സി ഒരു ശക്തമായ ചർമ്മ സംരക്ഷണ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ചർമ്മത്തിന്റെ നല്ല ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ ഉൽപാദനത്തിനും ഇത് പ്രധാനമാണ്. വിറ്റാമിന്‍ സിയുടെ കുറവും ചര്‍മ്മം വരണ്ടതാകാന്‍ കാരണമാകും.
നാല്...
വിറ്റാമിൻ ബിയുടെ കുറവ് മുഖക്കുരു, വരണ്ട ചർമ്മം, ചുണ്ടുകൾ വിണ്ടുകീറൽ, ചര്‍മ്മത്ത് ചുളിവുകൾ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
ആവശ്യത്തിന് വിറ്റാമിൻ എ ലഭിക്കാത്തതും എക്സിമയുടെയും മറ്റ് ചർമ്മപ്രശ്നങ്ങളുടെയും വികാസത്തിന് കാരണമാകും. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
