Asianet News MalayalamAsianet News Malayalam

അറിയാം, വീഗൻ ഡയറ്റിന്‍റെ ദോഷവശങ്ങള്‍ !

തടിയാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. 

things you should know about vegan diet
Author
Thiruvananthapuram, First Published Jan 13, 2020, 9:22 AM IST

തടിയാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. തടി കുറയ്ക്കാനായി പട്ടിണി കിടന്നിട്ടും ഒരു കാര്യവും ഇല്ല. അമിത വണ്ണം കുറയ്ക്കാനായി കീറ്റോ ഡയറ്റ് , വീഗന്‍ ഡയറ്റ് അങ്ങനെ പല ഡയറ്റും പരീക്ഷിക്കുന്നവരുണ്ട്. മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗൻ ഡയറ്റ്. 

ബോളിവുഡിലെയും മറ്റും പല സെലിബ്രിറ്റികളും ഈ ഡയറ്റാണ് ചെയ്ത് വരുന്നത്. എന്നാൽ ഇത് അപകടകരമാണെന്നാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നത്.  വീഗൻ ഡയറ്റ്  തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ ഘടകമാണ് കോളിൻ. ശരീരത്തിൽ സ്വാഭാവികമായി ഇത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ ചെറിയ അളവിൽ മാത്രമായിരിക്കും ചിലരിലുണ്ടാവുക. ഇവർ ഭക്ഷണത്തിലൂടെ ഈ ഘടകം ആഗിരണം ചെയ്യുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

മൽസ്യം, മാംസം, പാലുൽപന്നങ്ങൾ എന്നിവയിലാണ് കോളിൻ ഘടകം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് . ശരീരത്തിനു വേണ്ട പ്രോട്ടീൻ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങൾക്ക് സാധിക്കുന്നു. അതിനാല്‍ ഇവ ഉപേക്ഷിച്ചാല്‍ ശരീരത്തിന് വേണ്ട കോളിൻ എന്ന ഘടകം ലഭിക്കാതെ വരുകയും തുടര്‍ന്ന് ഇത് നിങ്ങളുടെ ചിന്താശക്തി, ഓർമശക്തി, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി, തലച്ചോറിന്‍റെ മറ്റ് വളര്‍ച്ച എന്നിവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 


 

Follow Us:
Download App:
  • android
  • ios