Asianet News MalayalamAsianet News Malayalam

കാരറ്റും ബീറ്റ്റൂട്ടും കൊണ്ട് ഇതാ ഒരു ഹെൽത്തി സൂപ്പ്

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനുപുറമെ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ ഉറവിടമാണ് കാരറ്റും ബീറ്റ്റൂട്ടും.

This Carrot And Beetroot Soup is good for Hair and Skin
Author
Trivandrum, First Published Feb 25, 2021, 9:24 AM IST

ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചർമ്മത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും മികച്ചൊരു പരിഹാരമാണെന്ന് തന്നെ പറയാം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനുപുറമെ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ ഉറവിടമാണ് കാരറ്റും ബീറ്റ്റൂട്ടും. ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് ഇവ രണ്ടും കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

കാരറ്റ്                       1 എണ്ണം
ബീറ്റ്റൂട്ട്                  1 എണ്ണം
വെളുത്തുള്ളി       2 അല്ലി
ഇഞ്ചി                      1 കഷ്ണം (​ഗ്രേറ്റ് ചെയ്തതു)
പെരുംജീരകം      1 ടീസ്പൂൺ
ഉപ്പ്                          ആവശ്യത്തിന്
കരുമുളക് പൊടി   കാൽ ടീസ്പൂൺ
മല്ലിയില                  ആവശ്യത്തിന്
നാരങ്ങ നീര്            1  ടീസ്പൂൺ
ബട്ടർ                          1  ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു കുക്കറിൽ ബട്ടറും പെരുംജീരകവും ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് കാരറ്റും ബീറ്റ്റൂട്ടും അൽപം ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ​ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളി കുക്കറിൽ ചേർക്കുക. ശേഷം നല്ല പോലെ വേവിച്ചെടുക്കുക. ശേഷം ഇതൊന്ന് തണുക്കാനായി മാറ്റിവയ്ക്കുക.

തണുത്തതിന് ശേഷം ഇതൊന്ന് പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് പാനിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ചൂടായി കഴിഞ്ഞാൽ നാരങ്ങ നീരും കുരുമുളക് പൊടിയും ചേർക്കുക. ഒരു ബൗളിൽ ഒഴിച്ച ശേഷം മുകളിൽ മല്ലിയിലയിട്ട് അലങ്കരിക്കുക. ശേഷം ചൂടോടെ കുടിക്കുക... കാരറ്റ് ബീറ്റ്റൂട്ട് സൂപ്പ് റെഡിയായി...

പുതിനയില ഇരിപ്പുണ്ടോ....? കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ...

 

Follow Us:
Download App:
  • android
  • ios