നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും സാധിക്കില്ലായിരിക്കും. 

ശരീരഭാരം കുറയ്ക്കണം എന്ന ആഗ്രഹം ഇന്ന് പലര്‍ക്കുമുണ്ട്. ശരീരഭാരം മൂലം അത്രത്തോളം ആരോഗ്യപ്രശ്നങ്ങള്‍ ഇന്ന് സൃഷ്ടിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനായി പലരും സ്വീകരിക്കുന്ന വഴികള്‍ തെറ്റാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. പലരും ചെയ്യുന്ന വഴിയാണത്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം.

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും സാധിക്കില്ലായിരിക്കും. എന്നാല്‍ ഇതും പ്രശ്നമാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുളള നിങ്ങളുടെ ശ്രമത്തെ തടസപ്പെടുത്തുമെന്നാണ്. സ്പൈനിലാണ് പഠനം നടത്തിയത്. അമിത വണ്ണമുളള 1200 പേരില്‍ നടത്തിയ പഠനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരില്‍ ശരീരഭാരം കുറയുന്നില്ല എന്ന് കണ്ടെത്തി.

ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റി 2013ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലും ഇതേ കാര്യമാണ് പറയുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നവരുടെ ശരീരഭാരം കുറയുന്നതിനെക്കാള്‍ പെട്ടെന്ന് ശരീരഭാരം കുറയുന്നത് മൂന്ന് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കുന്നവരിലാണ് എന്നാണ് അന്നത്തെ പഠനവും സൂചിപ്പിച്ചത്. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നാണ്. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ലെന്നും പഠനം പറയുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.