Asianet News MalayalamAsianet News Malayalam

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ 3 ഭക്ഷണങ്ങൾ കഴിക്കൂ

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭക്ഷണരീതി (diet) വളരെ പ്രധാനമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ.

This three foods prevent heart attack
Author
Trivandrum, First Published Oct 27, 2019, 9:18 AM IST

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. പതിവായി വ്യായാമം ചെയ്താൽ ഹൃദയാരോഗ്യം നിലനിർത്താം. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലോ ഹൃദയത്തിന് ആരോഗ്യമേകുന്ന ഭക്ഷണം കഴിക്കുന്നതിലോ അത്ര പ്രാധാന്യമൊന്നും കൊടുക്കുകയുമില്ല. എന്നാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭക്ഷണരീതി (diet) വളരെ പ്രധാനമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ...

മുട്ട...

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

This three foods prevent heart attack

പാലക്ക് ചീര...

ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പാലക്ക് ചീര. ഹൃദയത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും പാലക്ക് ചീര ​കഴിക്കുന്നത് ​ഗുണം ചെയ്യും. പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്ക് ചീര തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കും.

ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്. ജീവകം കെയും നൈട്രേറ്റുകളും ഇവയിൽ ധാരാളം ഉണ്ട്. ഇവ രക്തസമ്മർദം കുറയ്ക്കുകയും ധമനികൾക്ക് സംരക്ഷണമേകുകയും ഹൃദ്രോഗം വരാതെ കാക്കുകയും ചെയ്യും. 

This three foods prevent heart attack

ബെറിപ്പഴങ്ങൾ...

ബെറിപ്പഴങ്ങൾ എല്ലാം തന്നെ ഹൃദയത്തിന് വളരെ നല്ലതാണ്. സ്ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാം. ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി എന്നിവ.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ദിവസം 1 കപ്പ് അതായത് 150 ഗ്രാം ബ്ലൂ ബെറി കഴിക്കുന്നത് വാസ്കുലാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയിൽ ആന്തോസയാനിൻ എന്ന ആന്റി ഓകിസിഡന്റുകൾ ധാരാളം ഉണ്ട്. ഇവയാണ് ഹൃദ്രോഗം തടയുന്നത്.

This three foods prevent heart attack


 

Follow Us:
Download App:
  • android
  • ios