കോഴിക്കോടൻ ബിരിയാണിയുടെ പ്രശസ്തി വളർത്തിയ പാരഗൺ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയത്

കോഴിക്കോട്: കോഴിക്കോടിന്‍റെ ഖൽബില് മാത്രമല്ല, ലോകത്തെതന്നെ ഭക്ഷണ പ്രിയരുടെ തന്നെ ഖൽബിലും പാരഗൺ രുചിയൂറുകയാണ്. ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുരസ്കാര പട്ടിക ഇതിന് ഒന്നുകൂടി അടിവരയിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ലെജൻഡ‍റി റെസ്റ്റോറന്‍റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്‌ലസ് പ്രസിദ്ധീകരിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ആദ്യ സ്ഥാനവും കോഴിക്കോടൻ രുചിക്ക് തന്നെയെന്നും പട്ടിക പരിശോധിച്ചാൽ വ്യക്തമാകും.

അതിഥികളായെത്തി ബീനയും സംഘവും, കാട്ടിൽ കയറവെ സംശയം! രഹസ്യവിവരത്തിൽ കാറിൽ പരിശോധന, പിടികൂടിയത് തോക്കും ഇറച്ചിയും

ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റെസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിന്‍റെ രുചിക്കൊപ്പം തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റെസ്റ്റോറന്‍റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോടൻ ബിരിയാണിയുടെ പ്രശസ്തി വളർത്തിയ പാരഗൺ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയത്. പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യമാണ് പാരഗണിനെ തെരഞ്ഞെടുക്കാൻ കാരണമെന്നാണ് ടേസ്റ്റ് അറ്റ്‌ലസ് പറയുന്നത്. 1939 ൽ സ്ഥാപിതമായ പാരഗണിലെ ബിരിയാണിയാണ് പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന് ഉദാഹരണമായി ചൂണ്ടികാട്ടിയിട്ടുള്ളത്.

ഗലൂട്ടി കബാബുകൾക്ക് പേരുകേട്ട ലഖ്‌നൗവിലെ പ്രശസ്തമായ ടുണ്ടേ കബാബാണ് പട്ടികയിൽ ആറാം സ്ഥാനത്ത്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് ആണ് ഇന്ത്യയിൽ നിന്നുള്ള റെസ്റ്റോറന്‍റുകളിൽ ആദ്യ പത്തിലിടം പിടിച്ച മറ്റൊരു ഭക്ഷണശാല. 1975 ൽ സ്ഥാപിച്ച പീറ്റർ ക്യാറ്റ് ചെലോ കബാബുകൾക്ക് പേരുകേട്ട ഭക്ഷണശാലയാണ്. വിയന്നയിലെ ഫിഗിൽമുള്ളർ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെജൻ‍ഡറി റെസ്റ്റോറന്‍റായി ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്തിരിക്കുന്നത്. 1905 ലാണ് ഫിഗിൽമുള്ളർ വിയന്നയിൽ സ്ഥാപിതമായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം