സ്വര്‍ണ്ണത്തിന്‍റെ വിലയേക്കാള്‍ ആളുകള്‍ ഇന്ന് അന്വേഷിക്കുന്നത് സവാളയുടെയും ഉള്ളിയുടെയും വിലയാണ്. അത്രയ്ക്കാണ് ഉള്ളിവില രാജ്യത്ത് കുതിച്ചുയരുന്നത്. വിലക്കയറ്റം കാരണം രാജ്യത്ത് ഉള്ളി മോഷണം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടിക്ടോക്കിലെയും ട്രെന്‍ഡിങ് വിഷയം ഉള്ളി തന്നെയാണ്. 

ടിക്ടോക് വീഡിയോകളില്‍ സവാള നിറഞ്ഞുനില്‍ക്കുകയാണ്. പൈസയ്ക്ക് പകരം സവാള വെച്ച് ചീട്ട് കളിക്കുന്നവര്‍, കാതിലും കഴുത്തിലും കൈയിലും സ്വര്‍ണ്ണത്തിന് പകരം സവാള കൊടുളള ആഭരങ്ങള്‍ ഇടുന്നവര്‍,  വഴിയിൽ 200 രൂപയും  സവാളയും കിടക്കുന്നത് കണ്ട്  സവാള എടുത്തോട് ഓടുന്നവര്‍, സവാള അലമാരയില്‍ വെച്ച് പൂട്ടുന്നവര്‍ , സവാളയും കെട്ടിപിടിച്ച് ഉറങ്ങുന്നവര്‍... അങ്ങനെ പോകുന്നു ഉള്ളി ടിക്ടോക്കുകള്‍.