രുചികരമായി ഒരു കിടിലൻ ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ. ഗോതമ്പു ദോശ ഇതുപോലെ ഉണ്ടാക്കി നോക്കൂ...
വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഗോതമ്പ് ദോശ. അൽപം വ്യത്യസ്തമായി ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?....
വേണ്ട ചേരുവകൾ...
ഗോതമ്പ് പൊടി 2 കപ്പ്
മല്ലിയില 1 സ്പൂൺ
ജീരകം അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കാരറ്റ് 1 എണ്ണം
സവാള 1 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർക്കുക. ശേഷം അതിലേക്ക് കാരറ്റ്, സവാള എന്നിവ ഗ്രേറ്റ് ചെയ്ത് ചേർക്കുക. ശേഷം ആവശ്യമായ വെള്ളം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഈ മാവ് പുളിക്കാനായി മാറ്റി വയ്‌ക്കേണ്ടതില്ല. ഉടനെ തന്നെ ചുട്ടെടുക്കാം. ശേഷം പാൻ നന്നായി ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക. നെയ്യോ വെളിച്ചെണ്ണയേോ ഒഴിച്ചു കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ ചട്ടുകം ഉപയോഗിച്ച് ദോശ മറിച്ചിടുക. ശേഷം ചൂടോടെ ചട്ണിക്കൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാം.
കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം നൽകണമെന്ന് പറയുന്നതിന്റെ കാരണമറിയാം

