Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പ്രതിരോധശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

കൊവിഡ് 19 നെ പ്രതിരോധിക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നുള്ള കാര്യത്തിൽ ചർച്ചകൾ ചൂടുപിടിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. 

Try these immunity boosting food
Author
Thiruvananthapuram, First Published Apr 5, 2020, 4:19 PM IST

കൊവിഡ് 19 നെ പ്രതിരോധിക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നുള്ള കാര്യത്തിൽ ചർച്ചകൾ ചൂടുപിടിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്.  പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. വൈറ്റമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം...

ഒന്ന്...

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള കുരുമുളക് ചുമയ്ക്കും ജലദോഷത്തിനും  വളരെ ഫലപ്രദമാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു. മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും. ദഹനപ്രശ്നങ്ങള്‍ക്കും ഇവ നല്ലതാണ്. 

രണ്ട്...

രണ്ടോ മൂന്നോ വെളുത്തുള്ളി ചെറുതായി അരിഞ്ഞ് കഴിക്കുന്ന ഭക്ഷണത്തിൽ ചേർക്കുന്നതാണ് ഫലപ്രദമാണ്. 

മൂന്ന്...

ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് നല്ലതാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച് ജ്യൂസ് അടിച്ച് കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. 

നാല്...

 വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. 

അഞ്ച്...

 ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. 

ആറ്...

പച്ചനിറത്തിലുള്ള ചീര, മുരിങ്ങയില, പച്ചക്കറികൾ എന്നിവ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

ഏഴ്...

കാരറ്റ്, പപ്പായ, ഓറഞ്ച്, വാൽനട്ട്, ബദാം എന്നിവയും പ്രതിരോധശേഷിക്ക് നല്ലതാണ്. 

Follow Us:
Download App:
  • android
  • ios