ക്യൂ ആര്‍ കോഡുമായി നില്‍ക്കുന്ന കരിക്ക് വില്‍പ്പനക്കാരന്‍റെ ചിത്രമാണ് വൈറലായത്. ആര്‍.കെ.മിശ്രയെന്ന ട്വിറ്റര്‍ ഉപഭോക്താവ് രാവിലെ വ്യായാമത്തിനായി ഇറങ്ങിയപ്പോള്‍ കരിക്ക് വാങ്ങിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ പലചരക്ക് കടയില്‍ വരെ എല്ലായിടപാടുകളും ഇപ്പോള്‍ ഡിജിറ്റലായി. വഴിയോരകച്ചവടക്കാര്‍ വരെ വളരെ എളുപ്പത്തില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ക്യൂ ആര്‍ കോഡുമായി നില്‍ക്കുന്ന കരിക്ക് വില്‍പ്പനക്കാരന്‍റെ ചിത്രമാണ് വൈറലായത്. ആര്‍.കെ.മിശ്രയെന്ന ട്വിറ്റര്‍ ഉപഭോക്താവ് രാവിലെ വ്യായാമത്തിനായി ഇറങ്ങിയപ്പോള്‍ കരിക്ക് വാങ്ങിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്യൂര്‍ കോഡുപയോഗിച്ചാണ് കരിക്ക് വില്‍പ്പനക്കാരന്‍ വില്‍പ്പന നടത്തുന്നത്. ഇന്ത്യ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ വളരുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കരിക്ക് വില്‍ക്കുന്നയാളിന്റെ ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്. വില്‍പ്പനക്കാരനില്‍ നിന്നും കരിക്ക് വാങ്ങുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Scroll to load tweet…

Also Read : കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...