ഏറെ വ്യത്യസ്തമായൊരു 'ഫ്രൂട്ട്' ആണ് ഈ വീഡിയോയില്‍ കാണുന്നത്. സംഗതി എന്താണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകില്ല. പക്ഷേ വീഡിയോയില്‍ ഇവരിത് ആദ്യമേ വിശദീകരിക്കുന്നതിനാല്‍ ആശയക്കുഴപ്പം മാറിക്കിട്ടും

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നമ്മെ തേടിയെത്താറുണ്ട്, അല്ലേ? ഇവയില്‍ പല വീഡിയോകളും കാഴ്ചക്കാരെ കൂട്ടുകയെന്ന ഏക ലക്ഷ്യത്തോടെ മെനഞ്ഞുണ്ടാക്കുന്നവ ആകാറുണ്ട്. എന്നാല്‍ കണ്ടുകഴി‌ഞ്ഞാല്‍ നമുക്ക് എന്തെങ്കിലുമൊരു അറിവോ ചിന്തയോ വിവരമോ പകര്‍ന്നുതരുന്ന, ഏറ്റവും കുറഞ്ഞത് നമുക്ക് നല്ല ആസ്വാദനമെങ്കിലും നല്‍കുന്ന വീഡിയോകള്‍ക്ക് തന്നെയാണ് എപ്പോഴും മുൻതൂക്കം.

ആളുകളില്‍ കൗതുകമോ അത്ഭുതമോ ഉണര്‍ത്തുന്ന കാഴ്ചകളാണെങ്കില്‍ അവ തീര്‍ച്ചയായും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും കാണുകയുമെല്ലാം ചെയ്യാറുണ്ട്. ഇത്തരത്തില്‍ കാഴ്ചക്കാരെ കൗതുകപ്പെടുത്തുന്ന വൈറലായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ഏറെ വ്യത്യസ്തമായൊരു 'ഫ്രൂട്ട്' ആണ് ഈ വീഡിയോയില്‍ കാണുന്നത്. സംഗതി എന്താണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകില്ല. പക്ഷേ വീഡിയോയില്‍ ഇവരിത് ആദ്യമേ വിശദീകരിക്കുന്നതിനാല്‍ ആശയക്കുഴപ്പം മാറിക്കിട്ടും. സംഗതി ഒരു നാരങ്ങയാണ്. ഇതിന്‍റെ വലുപ്പത്തിലും ആകൃതിയിലുമെല്ലാം അസാധാരണത്വമുള്ളതിനാല്‍ ഇതെന്താണെന്ന് മനസിലാകില്ല. കോടിക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

View post on Instagram

ചിലര്‍ക്ക് ഈ നാരങ്ങ കണ്ടിട്ട് പേടിയാണത്രേ അനുഭവപ്പെട്ടത്. ഇതിന്‍റെ ആകൃതിയും മറ്റും കാണുമ്പോള്‍ കഴിക്കാൻ തോന്നുന്നില്ലെന്ന് ഇവര്‍ പറയുന്നു. പക്ഷേ ഭൂരിഭാഗം പേര്‍ക്കും ഇതൊരു അത്ഭുതമായിത്തന്നെയാണ് തോന്നിയിരിക്കുന്നത്. ഇതെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയും താല്‍പര്യവുമെല്ലാം ഇവര്‍ പങ്കുവയ്ക്കുന്നു.

മാക്സിൻ ഷാര്‍ഫ് എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് വീഡിയോ ആദ്യമായി പങ്കുവച്ചിരിക്കുന്നത്. ഇവരുടെ തന്നെ തോട്ടത്തില െമരത്തിലുണ്ടായതാണ് എന്നാണ് ഇവരുടെ അവകാശവാദം. എന്തായാലും കോടിക്കണക്കിന് പേര്‍ കണ്ടതിന് പിന്നാലെ വിചിത്രമായ നാരങ്ങ കൊണ്ട് വിഭവങ്ങളുണ്ടാക്കുന്ന മറ്റൊരു വീഡിയോയും ഇവര്‍ പങ്കുവച്ചു. 

Also Read:- അടുക്കളയിലെ സിങ്കിന് താഴെ ഇവയൊന്നും വയ്ക്കരുത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo