ഭക്ഷണത്തിലെ തനത് രുചികള്‍ പരിചയപ്പെടുത്തുന്നത്, പലയിടങ്ങളിലേക്കും യാത്ര പോയി അവടങ്ങളിലെ ഭക്ഷ്യസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നത്, വിവിധ വിഭവങ്ങളിലെ പരീക്ഷണങ്ങള്‍, ഭക്ഷണകാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ ഫുഡ് വ്ളോഗില്‍ ഉള്ളടക്കമായി ഭക്ഷണവുമായി ബന്ധപ്പെട്ട പലതുമാണ് എത്തുക. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാകും. അത്രമാത്രം ഫുഡ് വ്ളോഗുകള്‍ ഇന്ന് ഇറങ്ങുന്നുണ്ട്.

ഭക്ഷണത്തിലെ തനത് രുചികള്‍ പരിചയപ്പെടുത്തുന്നത്, പലയിടങ്ങളിലേക്കും യാത്ര പോയി അവടങ്ങളിലെ ഭക്ഷ്യസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നത്, വിവിധ വിഭവങ്ങളിലെ പരീക്ഷണങ്ങള്‍, ഭക്ഷണകാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ ഫുഡ് വ്ളോഗില്‍ ഉള്ളടക്കമായി ഭക്ഷണവുമായി ബന്ധപ്പെട്ട പലതുമാണ് എത്തുക. 

എന്തായാലും പ്രൊഫഷണലായി ഭക്ഷണത്തെ സമീപിക്കുന്ന ഷെഫുമാര്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ കൂടും. കാരണം, അവര്‍ അത്രമാത്രം ആധികാരികമായിട്ടാണല്ലോ ഭക്ഷണം തയ്യാറാക്കുന്നതും അതെക്കുറിച്ച് സംസാരിക്കുന്നതുമെല്ലാം.

ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള ഒരു പ്രമുഖ യുവ ഷെഫിന്‍റെ ഫുഡ് വ്ളോഗാണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെയാണ് എയ്റ്റെൻ ബെര്‍നാഥ് എന്ന ഷെഫിന്‍റെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അതെന്താണ് യുഎസില്‍ നിന്നുള്ള ഷെഫിന്‍റെ വീഡിയോ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെടാൻ എന്ന് ചിന്തിച്ചോ? 

മറ്റൊന്നുമല്ല, ഇന്ത്യയില്‍ അത്രയും പ്രശസ്തമായിട്ടുള്ളൊരു വിഭവമാണ് എയ്റ്റെൻ ബെര്‍നാഥ് തന്‍റെ പുതിയ വീഡിയോയില്‍ തയ്യാറാക്കുന്നത്. ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമായ മസാലദോശയാണ് ഇദ്ദേഹം തയ്യാറാക്കുന്നത്.

നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് എയ്റ്റെൻ കഴിച്ചതാണത്രേ മസാല ദോശ. രുചി ഇഷ്ടപ്പെട്ടതോടെ ഇതിന്‍റെ റെസിപി കഷ്ടപ്പെട്ട് പഠിച്ചു. ശേഷം സ്വന്തം രാജ്യത്ത് പോയി ഇത് തയ്യാറാക്കി നോക്കുകയാണ് ഷെഫ്.

വളരെ കൃത്യമായും മനോഹരമായുമാണ് എയ്റ്റെൻ മസാലദോശ തയ്യാറാക്കുന്നത് കെട്ടോ. ഉരുളക്കിഴങ്ങ് മസാലയും ദോശയും തേങ്ങാ ചട്ണിയുമെല്ലാം തയ്യാറാക്കുന്നത് വീഡിയോയില്‍ വിശദമായി കാണാം. ഒടുവില്‍ താനുണ്ടാക്കിയ മസാലദോശ രുചിച്ചുനോക്കി സന്തോഷിക്കുന്ന ഷെഫിനെയും വീഡ‍ിയോയില്‍ കാണാം.

ഒരു വിദേശി ഇത്രയും നന്നായി മസാല ദോശയുണ്ടാക്കുമെന്ന് തങ്ങള്‍ കരുതിയില്ലെന്നും ഒരുപാട് സന്തോഷിപ്പിക്കുന്ന കാഴ്ചയാണിതെന്നും ഇന്ത്യക്കാരായ കാഴ്ചക്കാര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. വിദേശികളും ഷെഫിന്‍റെ വ്യത്യസ്തമായ പാചക പരീക്ഷണത്തിന് കയ്യടി നല്‍കുന്നുണ്ട്. 

എയ്റ്റെൻ പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo