ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മാമ്പഴം കൊണ്ട് നല്ല ടേസ്റ്റി ഡെസേർട്ട് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മാമ്പഴം - 1 മുഴുവനായും പഴുത്തത്

പാൽ - 500 മില്ലി

ചൗവരി - 1/2 കപ്പ്

കസ്റ്റാർഡ് പൊടി - 3 ടീസ്പൂൺ

പഞ്ചസാര - 1/4 കപ്പ്

വെള്ളം - ചൗവരി വേവിക്കാൻ 1.5 കപ്പ്, കസ്റ്റാർഡ് പൊടി ഉണ്ടാക്കാൻ 6 ടീസ്പൂൺ

ഗാർനിഷിംഗ്:

മാമ്പഴം കഷണങ്ങൾ - 1/4 കപ്പ്

ഉണങ്ങിയ പഴങ്ങൾ - 3 ടീസ്പൂൺ ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ചൗ അരി നല്ല പോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം പാല്‍ നന്നായി തിളച്ചു കഴിയുമ്പോൾ വെള്ളത്തിൽ കലക്കി വെച്ചിട്ടുള്ള കസ്റ്റാർഡ് പൗഡർ അതിലേക്ക് ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക. ഇനി അതിലേയ്ക്ക് ആവശ്യത്തിന് മാങ്ങ കൂടി ചേർത്ത് നല്ലപോലെ ഒന്ന് തണുപ്പിച്ച ശേഷം ഇതിനെ ഒന്ന് അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ചൗ അരി കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് ഇതിലേയ്ക്ക് തന്നെ പഴുത്തമാങ്ങ മുറിച്ചതും നട്സ് പൊടിച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

YouTube video player