വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളാണ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനായി കഴിക്കേണ്ടത്.

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളാണ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനായി കഴിക്കേണ്ടത്. അത്തരത്തില്‍ കണ്ണുകളെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.

1. ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ചീര

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

3. ബ്രൊക്കോളി

വിറ്റാമിന്‍ സി, ഇ, കെ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

4. ക്യാപ്സിക്കം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെല്‍ പെപ്പര്‍ അഥവാ ക്യാപ്സിക്കം കഴിക്കുന്നതും കാഴ്ച ശക്തി കൂടാന്‍ സഹായിക്കും. പ്രത്യേകിച്ച് ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.