പോപ്‌കോണ്‍ കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പോപ്‌കോണ്‍ കൊണ്ടൊരു സലാഡ് ആണെങ്കിലോ? അതെ പോപ്‌കോണ്‍ കൊണ്ട് വ്യത്യസ്തമായൊരു സലാഡ് തയ്യാറാക്കിയിരിക്കുകയാണ് ഒരു യുവതി. ഇതിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് സലാഡ്. പച്ചക്കറികള്‍ കൊണ്ടും പഴങ്ങള്‍ കൊണ്ടും വിവിധ തരം നട്ട്‌സ്- സീഡ്‌സ് എന്നിവ ഉപയോഗിച്ചും മീറ്റ് വച്ചുമെല്ലാം സലാഡ് തയ്യാറാക്കാറുണ്ട്, അല്ലേ? റെസ്‌റ്റോറന്റുകളിലാണെങ്കില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കുന്ന സലാഡുകള്‍ ലഭ്യമായിരിക്കും. 

എത്ര വ്യത്യസ്തതകള്‍ അവകാശപ്പെട്ടാലും കഴിക്കാന്‍ നല്ലതായിരുന്നാല്‍ മാത്രമേ വിഭവങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടൂ. അതുകൊണ്ട് തന്നെ ചില ഭക്ഷണപരീക്ഷണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. 

പോപ്‌കോണ്‍ കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പോപ്‌കോണ്‍ കൊണ്ടൊരു സലാഡ് ആണെങ്കിലോ? അതെ പോപ്‌കോണ്‍ കൊണ്ട് വ്യത്യസ്തമായൊരു സലാഡ് തയ്യാറാക്കിയിരിക്കുകയാണ് ഒരു യുവതി. ഇതിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീട്ടില്‍ തന്നെ തയ്യാറാക്കിയ പോപ്‌കോണ്‍, മയോണൈസ്- സോര്‍ ക്രീം, സൈഡര്‍ വിനിഗര്‍- പഞ്ചസാര- സ്‌പെഷ്യല്‍ കടുക് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ സലാഡ് ഡ്രസിംഗിലേക്ക് ചേര്‍ത്ത് ഇതിലേക്ക് ഫ്രഷ് പീസ്, കാരറ്റ്, ചുവന്നുള്ളി എന്നിവ യോജിപ്പിച്ചാണ് സലാഡ് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും അവസാനമായി വാട്ടര്‍ക്രെസ് ഇലകളും സെലറി ഇലകളും ചേര്‍ത്തിരിക്കുന്നു. 

എങ്ങനെയാണ് ഇത് കഴിക്കാന്‍ സാധിക്കുകയെന്നാണ് ഭക്ഷണപ്രേമികളുടെ ചോദ്യം. നിരവധി പേരാണ് 'നെഗറ്റീവ്' അടിക്കുറിപ്പുകളുമായി വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തിനാണ് ഒരു പാത്രം പോപ്‌കോണ്‍ വെറുതെ നശിപ്പിച്ചതെന്നും ഇതൊരു കുറ്റകൃത്യമായി ഭക്ഷണപ്രേമികള്‍ കണക്കാക്കണമെന്നുമെല്ലാം പലരും കുറിച്ചിരിക്കുന്നു. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ... 

വീഡിയോ...

Scroll to load tweet…

Also Read:-ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; രണ്ട് വിഭവങ്ങളെയും നശിപ്പിച്ചുവെന്ന് വിമര്‍ശനം!...