Asianet News MalayalamAsianet News Malayalam

ഇതാണ് 'വാട്ടര്‍ ബര്‍ഗര്‍'; അയ്യോ വേണ്ടായേ എന്ന് കമന്‍റുകള്‍...

ഭക്ഷണങ്ങളിലെ പരീക്ഷണങ്ങള്‍ പക്ഷേ, പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണപ്രേമികളുടെ രൂക്ഷവിമര്‍ശനം നേരിടുകയാണ് പാചകപരീക്ഷണങ്ങളില്‍ ഇപ്പോള്‍ ട്രെൻഡായിരിക്കുന്ന 'വാട്ടര്‍ ബര്‍ഗര്‍'.

video of making water burger gets negative comments hyp
Author
First Published Aug 2, 2023, 10:01 PM IST

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ തന്നെ മഹാഭൂരിപക്ഷവും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വീഡിയോളായിരിക്കും. പുത്തൻ രുചികളെ പരിചയപ്പെടുത്തുന്നതോ, ഓരോ സ്ഥലങ്ങളിലെയും രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, അല്ലെങ്കില്‍ വിഭവങ്ങളിലെ പുതിയ പരീക്ഷണങ്ങളോ എല്ലാമായിരിക്കും ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്. 

ഭക്ഷണങ്ങളിലെ പരീക്ഷണങ്ങള്‍ പക്ഷേ, പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണപ്രേമികളുടെ രൂക്ഷവിമര്‍ശനം നേരിടുകയാണ് പാചകപരീക്ഷണങ്ങളില്‍ ഇപ്പോള്‍ ട്രെൻഡായിരിക്കുന്ന 'വാട്ടര്‍ ബര്‍ഗര്‍'.

ചില വിദേശരാജ്യങ്ങളിലാണ് 'വാട്ടര്‍ ബര്‍ഗര്‍' സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ആയിരിക്കുന്നത്. ബര്‍ഗറിനുള്ളില്‍ വയ്ക്കുന്ന പാറ്റീസുണ്ടല്ലോ, അത് സാധാരണഗതിയില്‍ ഗ്രില്‍ ചെയ്തോ ഫ്രൈ ചെയ്തോ ആണ് തയ്യാറാക്കാറ്. എന്നാല്‍ വാട്ടര്‍ ബര്‍ഗറിലാകുമ്പോള്‍, പാറ്റീസ് വെള്ളത്തിലിട്ട് വേവിക്കുകയാണ് ചെയ്യുന്നത്

കൂടുതല്‍ ഹെല്‍ത്തിയായിരിക്കുമെന്നും പാറ്റീസ് നല്ല ജ്യൂസിയായിരിക്കുമെന്നതാണ് വാട്ടര്‍ ബര്‍ഗറിന്‍റെ മെച്ചമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഇത് മിക്കവര്‍ക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇതിനിടെ വാട്ടര്‍ ബര്‍ഗര്‍ തയ്യാറാക്കുന്നൊരു വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്‍ നേരിടുകയാണ്. 

കണ്ടാല്‍ തന്നെ കഴിക്കാൻ തോന്നില്ലെന്നത് മുതല്‍ ഓക്കാനം വരുന്നു എന്ന് വരെ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നത് കാണാം. വെള്ളത്തിലിട്ട് വേവിക്കുമ്പോള്‍ പാറ്റീസ് ജ്യൂസിയാവുകയല്ല, മറിച്ച് വല്ലാതെ നീര് കയറി തൂങ്ങുകയാണ് ചെയ്യുക, ഇത് ഒട്ടും രുചികരമല്ല. ഓരോ വിഭവവും തയ്യാറാക്കുന്നതിന് അതിന്‍റേതായ രീതികളുണ്ട്. എന്ന് മാത്രമല്ല ഉപ്പോ മറ്റ് സീസണിംഗ്സോ ഒന്നും ചേര്‍ക്കാതെയാണ് ഇവര്‍ പാറ്റീസ് തയ്യാറാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വിമര്‍ശകര്‍ കമന്‍റില്‍ പറയുന്നു. എന്തായാലും വ്യത്യസ്തമായ ബര്‍ഗര്‍ തയ്യാറാക്കുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- നേന്ത്രപ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ? ഹെല്‍ത്തിയായി വണ്ണം കൂട്ടാൻ കഴിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios