മുതിര്‍ന്നവരെ സംബന്ധിച്ച് കുഞ്ഞുങ്ങളുടെ പല കാര്യങ്ങളും സന്തോഷവും ചിരിയുമുണര്‍ത്തുന്നതാണ്. അവരുടെ കൗതുകങ്ങള്‍, ആകാംക്ഷകള്‍, അമ്പരപ്പുകള്‍ എല്ലാം നമുക്ക് പലപ്പോഴും വെറും തമാശകളാണ്. കുഞ്ഞ് ആദ്യമായി നടന്നത്, ചിരിച്ചത്, ആദ്യമായി ചോറ് കഴിച്ചത്- ഇങ്ങനെ ഓരോ പുതിയ സാഹചര്യത്തോടും കുഞ്ഞുങ്ങള്‍ പ്രതികരിക്കുമ്പോള്‍ നമുക്ക് അത് ആവോളം ചിരിക്കാനുള്ള അവസരം കൂടിയാകും. 

സമാനമായ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. ആദ്യമായി ഐസ്‌ക്രീം കഴിക്കുന്ന, മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ പ്രതികരണമാണ് ഈ വീഡിയോയിലുള്ളത്. ബ്ലെയ്ക്ക്‌ലി റോസ് എന്ന കുഞ്ഞിന്റെ രസകരമായ വീഡിയോ അവളുടെ അമ്മ ബ്രിറ്റാണിയാണ് ടിക് ടോക്കിലൂടെ പങ്കുവച്ചത്. 

ഒരു ഐസ്‌ക്രീം പാര്‍ലറാണ് സ്ഥലം. അവിടെ ടേബിളിന് മുകളില്‍ മുതിര്‍ന്നവരുടെ ആരുടെയോ സഹായത്തോടെ ഇരിക്കുകയാണ് കുഞ്ഞ് റോസ്. ഇതിനിടെ മറ്റാരോ അവള്‍ക്ക് ഐസ്‌ക്രീം, ഒന്ന് നുണയാന്‍ കൊടുത്തു. ആദ്യം എന്തെന്ന് മനസിലാകാതെ, വെറുതെ ഐസ്‌ക്രീം നുണഞ്ഞ റോസ്, സെക്കന്‍ഡുകള്‍ക്കകം രണ്ട് കൈ കൊണ്ടും അത് തട്ടിപ്പറിക്കുകയാണ്. തുടര്‍ന്ന് വീണ്ടും വീണ്ടും ഇഷ്ടത്തോടെയും കൗതുകത്തോടെയും ഐസ്‌ക്രീം നുണയുന്നു. കൂടെ നില്‍ക്കുന്നവരെല്ലാം റോസിന്റെ അതിശയവും ഐസ്‌ക്രീമിനോടുള്ള ഇഷ്ടവും കണ്ട് പൊട്ടിച്ചിരിക്കുന്നത് കേള്‍ക്കാം. 

ടിക് ടോക്കില്‍ മാത്രം മൂന്നര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇതിന് ശേഷം ട്വിറ്ററിലും വീഡിയോ വൈറലായി. നിരവധി പേരാണ് കുഞ്ഞ് റോസിന് സ്‌നേഹവും അന്വേഷണവും അറിയിച്ച് കമന്റുകളിട്ടിരിക്കുന്നത്.

വീഡിയോ കാണാം...

 

@mamabritti

#cute #funny #waitforit #love

♬ original sound - mamabritti