കൊറോണ കാലത്ത് പാചകപരീക്ഷണങ്ങളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അക്കൂട്ടത്തിലിതാ ഒരു രണ്ടുവയസുകാരന്‍റെ രസകരമായ പാചക വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

മുത്തശ്ശിയോടൊപ്പം കേക്കുണ്ടാക്കുന്ന കൊച്ചുമിടുക്കനെയാണ് വീഡിയോയില്‍ കാണുന്നത്. കേക്ക് ഉണ്ടാക്കാനായി ബട്ടറും പഞ്ചസാരയുമൊക്കെ ഉപയോഗിക്കാന്‍ മുത്തശ്ശി പഠിപ്പിക്കുമ്പോഴും ആശാന്‍ ഇതൊക്കെ വായിലാക്കാനാണ് നോക്കുന്നത്. പാത്രത്തില്‍ നിന്നും കയ്യെടുക്കാത്ത ഈ കുസൃതികുട്ടിയെ കണ്ട് ചിരിയടക്കാനാകാതെ നില്‍ക്കുകയാണ് സൈബര്‍ ലോകം. 

 

ട്വിറ്ററിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 
 

Also Read: ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; കേക്കുണ്ടാക്കി വിറ്റ് മൂന്നുവയസുകാരൻ സ്വരൂപിച്ചത് 50,000 രൂപ